Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (കിഴക്ക് തോട്ടാവള്ളിപ്പടി മുതല്‍ പടിഞ്ഞാറ് തോട്ടപ്പുഴശേരി അതിര്‍ത്തി വരെയും, തെക്ക് പമ്പാ നദി മുതല്‍ വടക്ക് കനാല്‍ വരെയുമുള്ള ഭാഗം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (കഞ്ചോട് ജംഗ്ഷന്‍ ഭാഗം) എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ മൂന്നു മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (മഠത്തില്‍കാവ് പുളിന്താനം – കനകകുന്ന് മഠത്തില്‍കാവ് ഭാഗം, മറ്റക്കാട്ടുകുഴി ഭാഗം), കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (കാടിക്കാവ് ജംഗ്ഷന്‍ മുതല്‍ കല്ലമാക്കല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നീ സ്ഥലങ്ങള്‍ ഒക്ടോബര്‍ നാലു മുതലും കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, 17, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (നെല്ലിമല, മാര്‍ത്തോമ കോളനി ഭാഗം) എന്നീ സ്ഥലങ്ങള്‍ ഒക്ടോബര്‍ അഞ്ചു മുതലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

error: Content is protected !!