കോന്നി മണിയൻ ഇനി രേഖകളില്‍ മാത്രം : കല്ലേലി വനത്തില്‍ ദഹിപ്പിച്ചു

കോന്നി വാർത്ത ഡോട്ട് കോം :കോന്നി ആനതാവളത്തിലെ താപ്പാന കോന്നി മണിയൻ(75)ഇനി രേഖകളില്‍ മാത്രം .മണിയന്‍ ആന ചരിഞ്ഞതോടെ കോന്നി ആനത്താവളത്തിലും ഇവനെ സ്നേഹിച്ചവരിലും വേദന മാത്രം . കോട്ടൂർ മണിയൻ ആര്യൻകാവ് മണിയൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന താപ്പാന കഴിഞ്ഞ ഇരുപതോളം ദിവസങ്ങൾ ആയി ഏരണ്ടകെട്ട് തുടർന്ന് ചികിത്സയിൽ ആയിരുന്നു.ഇന്നലെ രാത്രി ചരിഞ്ഞു . ഇന്ന് ഉച്ചയ്ക്ക് ശേഷം കല്ലേലി കടിയാര്‍ വനത്തില്‍ ശരീരം ദഹിപ്പിച്ചു .

കോന്നി ആനകഥകളിലെ പ്രധാന നായകന്മാരിൽ ഒരാൾ. ഇന്ന് കേരളത്തിലെ പേരുകേട്ട ഒട്ടനവധി കൊമ്പൻമാരെയും പിടികളെയും ആനക്കൂട്ടിൽ എത്തിച്ച കോന്നി ആനക്കൂടിൻ്റെ കാവൽഭടൻ ആയിരുന്നു മണിയൻ. കാണാൻ അഴകും നല്ല ലക്ഷണതികവും തലയെടുപ്പുമുള്ള ഒരു കൊമ്പൻ, ഇവനെ ആര്യങ്കാവ് മണിയൻ എന്നും കോട്ടൂർ മണിയൻ എന്നും അറിയപ്പെട്ടിരുന്നു.

1964 ഏപ്രിൽ പതിമൂന്നിനാണ് തേക്കുതോട് കൊപ്രമലയിൽ നിന്ന് മണിയനെ പിടികൂടിയത്. അന്ന് ഇരുപത് വയസുണ്ടായിരുന്നു. തുടർന്ന് കോന്നി ആനത്താവളത്തിൽ എത്തിച്ച് താപ്പാന പരിശീലനം പൂർത്തിയാക്കി.സെക്കന്‍ഡ്‌ ക്ലാസില്‍പെട്ട മണിയനെ
കൂപ്പിലെ പണികൾക്കും മറ്റുമായി 1976 ൽ ആര്യങ്കാവിലേക്ക് കൊണ്ടുപോയി.പെൻഷൻ പറ്റിയതോടെ കോട്ടൂരും പിന്നീട് കോടനാട് ആനക്കളരിയിലും എത്തിച്ചു. വനം വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള ആനകൾക്ക് ഒരു നിയമം ഉണ്ട്, എന്താണെന്നു വെച്ചാൽ അറുപത്തി അഞ്ച് വയസ്സുവരെയാണ് ഇവരുടെ ജോലി തുടങ്ങിയ ക്കാര്യങ്ങൾ നിയമം കൊണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അറുപത്തിഅഞ്ച് പൂർത്തിയാകുമ്പോൾ പെൻഷൻ അല്ലങ്കിൽ റിട്ടയർമെൻ്റ് കൊടുക്കും.അങ്ങനെ പെന്‍ഷന്‍ പറ്റിയ താപ്പാനയാണ്‌ മണിയന്‍.എന്നിരുന്നാൽ തന്നെയും ഇടക്ക്ക്കൊക്കെ ഇവരെ കൊണ്ട് കാട്ടാനകളെ തുരത്താൻ കൊണ്ടു പോകാറുണ്ട്, രണ്ട് വർഷങ്ങൾക്കു മുമ്പ് മൂന്നാറിൽ കാട്ടാന ഇറങ്ങിയപ്പോൾ അവരെ തുരുത്തി ഓടിക്കാൻ മണിയനെയും സോമനെയും ആണ് കൊണ്ടുപോയത്.ഇന്ന് മണിയന് എഴുപ്പത്തി അഞ്ച് വയസ്സിനോട് അടുത്ത് പ്രായം ഉണ്ട്.

ഒരു കാലത്ത്‌ ആനത്താവളത്തില്‍ എത്തുന്ന സഞ്ചാരികളുടെ മനം കവര്‍ന്ന തലയെടുപ്പുള്ള കൊമ്പനായിരുന്നു മണിയന്‍. നീളമുള്ള കൊമ്പായിരുന്നു പ്രത്യേകത. വളര്‍ച്ച കൂടിയ കൊമ്പ്‌ തീറ്റയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കിയതോടെ വനം വകുപ്പ്‌ മുറിച്ചു മാറ്റിയിരുന്നു.
കുട്ടിക്കൊമ്പൻ കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്തിന് തമിഴ്നാട്ടിലെ മുതുമലയിൽ കൊണ്ടുപോയപ്പോൾ പകരനായി കോന്നിയിൽ തിരികെ എത്തിക്കുകയായിരുന്നു താപ്പാനയായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

error: Content is protected !!