Trending Now

വെച്ചൂച്ചിറ പോളിടെക്‌നിക് കോളേജ്; ലാറ്റെറല്‍ എന്‍ട്രി അഡ്മിഷന്‍

 

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 2020-21അധ്യയന വര്‍ഷത്തെ ത്രിവല്‍സര ഡിപ്ലോമ കോഴ്‌സുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രിക്കുള്ള മൂന്നാം സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 30 ന് രാവിലെ ഒന്‍പത് മുതല്‍ നടക്കും. രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 11 വരെ. പത്തനംതിട്ട ജില്ലയില്‍ ഓപ്ഷന്‍ നല്‍കി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും (ഈ സ്ഥാപനത്തില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ളവര്‍ക്കും നല്‍കിയിട്ടില്ലാത്തവര്‍ക്കും) പ്രവേശനത്തില്‍ പങ്കെടുക്കാം.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫീസും, പി.ടി.എഫണ്ടും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിനെത്തണം. ഫീസ് ഒടുക്കുന്നതിന് എ.ടി.എം കാര്‍ഡ് കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് പ്രവേശനത്തില്‍ പങ്കെടുക്കണം. അഡ്മിഷന്‍ ഷെഡ്യൂളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9446186752

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജ്; ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ പ്രോഗ്രാമുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ നടക്കുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലാണ് സീറ്റ് ഒഴിവ്. ഏതെങ്കിലും ജില്ലയിലെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരെയും പ്രവേശനത്തിന് പരിഗണിക്കും. അപേക്ഷകര്‍ രക്ഷിതാക്കളോടൊപ്പം ഈ മാസം 29,30 തീയതികളില്‍ കോളജില്‍ എത്തി പ്രവേശനം നേടാം. പൈനാവ് മോഡല്‍ പോളിടെക്‌നിക് ഓപ്ഷനായി കൊടുക്കാത്തവര്‍ക്കും പ്രവേശനം നേടാം.
പ്രവേശനത്തിന് എത്തുന്ന അപേക്ഷകര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു / വി.എച്ച്.എസ്.ഇ, ടി.സി, കോണ്‍ഡക്ട്, നേറ്റിവിറ്റി/ജനനം, ജാതി, വരുമാനം തുടങ്ങിയ എല്ലാ അസല്‍ രേഖകളും സ്റ്റാമ്പ് സൈസ് ഫോട്ടോയും (രണ്ട് എണ്ണം) കൈവശം കരുതണം. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം തന്നെ ഫീസ് അടയ്ക്കണം. മുഴുവന്‍ ഫീസും കോളജ് ഓഫീസില്‍ നേരിട്ട് പണമായി അടയ്ക്കണം. എസ്.സി/എസ്. ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് അനുവദനീയമായ ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും.
പ്രവേശനത്തിന് എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചിരിക്കണം. ഫീസ് ഉള്‍പ്പെടെയുളള വിവരങ്ങള്‍ക്ക് 8547005084, 9947889441, 9495513151.