Trending Now

തദ്ദേശ തെരഞ്ഞെടുപ്പ്:  മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പരിധിയിലെ  ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളായി 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലെ ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകളിലേയും കോന്നി ബ്ലോക്ക് പരിധിയിലെ കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളിലേയും സംവരണവാര്‍ഡുകളുടെ തെരഞ്ഞെടുപ്പാണ് ആദ്യദിവസം നടന്നത്. സ്ത്രീ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കെടുത്തത്. തുടര്‍ന്ന് പട്ടികജാതി സ്ത്രീ സംവരണം, പട്ടിക ജാതി സംവരണം എന്നിങ്ങനെയുള്ള വാര്‍ഡുകളും നിശ്ചയിച്ചു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആനിക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്(നല്ലൂര്‍പടവ്), മൂന്ന് (ആനിക്കാട്), നാല്(നൂറോമ്മാവ്), ആറ്(കുരുന്നംവേലി), ഏഴ് (വായ്പൂര്), 12 (പാതിക്കാട്) എന്നീ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളായും അഞ്ചാം വാര്‍ഡ് (പുന്നവേലി) പട്ടിക ജാതി സ്ത്രീ സംവരണ വാര്‍ഡ് ആയും പത്താം വാര്‍ഡ് (പുല്ലുകുത്തി) പട്ടികജാതി സംവരണ വാര്‍ഡായും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
കവിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വാര്‍ഡ് രണ്ട് (മുണ്ടിയപ്പള്ളി), ഏഴ് (കവിയൂര്‍), എട്ട് (ഞാല്‍ഭാഗം), 11 (പടിഞ്ഞാറ്റുംശേരി), 12(പോളച്ചിറ), 13(മാകാട്ടിക്കവല) എന്നീ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളായും അഞ്ചാം(കോട്ടൂര്‍) വാര്‍ഡ് പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും മൂന്നാം(പുന്നിലം) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.
കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ ഒന്ന്(അത്യാല്‍), അഞ്ച്(കണ്ടന്‍പേരൂര്‍), എട്ട്(മഠത്തുംചാല്‍), പത്ത്(വെള്ളയില്‍), 12(ചാലാപ്പള്ളി), 13(പുള്ളോലി) വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളായും നാലാം(കരിയംപ്ലാവ്) വാര്‍ഡ് പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും ആറാം(കളമ്പാല) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ ഒന്ന്(ചെങ്ങരൂര്‍), മൂന്ന്(മടുക്കോലി), ആറ്(കുംഭമല), എട്ട്(മഠത്തുംഭാഗം വടക്ക്), പത്ത്(കല്ലൂര്‍), 11(ചാക്കോഭാഗം) വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളായും 12(കടമാന്‍കുളം) വാര്‍ഡ് പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും ഏഴാം(അമ്പാട്ടുഭാഗം) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡായും തെരഞ്ഞെടുത്തു.
കോട്ടാങ്ങാല്‍ ഗ്രാമപഞ്ചായത്തില്‍ രണ്ട്(ശാസ്താംകോയിക്കല്‍), അഞ്ച്(മലമ്പാറ), ആറ്(കോട്ടാങ്ങല്‍ പടിഞ്ഞാറ്), ഏഴ്(കോട്ടാങ്ങല്‍ കിഴക്ക്), എട്ട്(ചുങ്കപ്പാറ വടക്ക്), ഒന്‍പത്(ചുങ്കപ്പാറ തെക്ക്), 11 (കുമ്പിളുവേലി)വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളായും ഒന്നാം(മേലേപാടിമണ്‍) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡായും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ മൂന്ന്(പാലയ്ക്കത്തകിടി), അഞ്ച്(മുക്കൂര്‍), ഏഴ്(നടയ്ക്കല്‍), 11(കോലത്ത്), 13(മൈലമണ്‍), 14(തോട്ടപ്പടി), 15(മാന്താനം) എന്നീ വാര്‍ഡുകള്‍ സ്ത്രീസംവരണ വാര്‍ഡുകളായും ഒന്നാം(വള്ളിക്കാട്) വാര്‍ഡ് പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും നാലാം(കാരയ്ക്കാട്) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡ് ആയും തിരഞ്ഞെടുത്തു.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തില്‍ രണ്ട്(മഞ്ഞത്താനം), മൂന്ന്(മല്ലപ്പള്ളി ടൗണ്‍), നാല്(മുട്ടത്തുമണ്‍), ഏഴ്(നാരകത്താനി), ഒന്‍പത്(കിഴക്കേക്കര), 11(പുന്നമറ്റം), 14(നെല്ലിമൂട്) എന്നീ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളായും പത്താം(കീഴ്വായ്പൂര്‍ ഈസ്റ്റ്) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡ് ആയും നിശ്ചയിക്കപ്പെട്ടു.
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കോന്നി ഗ്രാമപഞ്ചായത്തിലെ മൂന്ന്(ചെങ്ങറ), നാല്(അട്ടച്ചാക്കല്‍), ഏഴ്(കൊന്നപ്പാറ), എട്ട്(പയ്യനാമണ്‍), ഒന്‍പത്(പെരിഞൊട്ടയ്ക്കല്‍), 13(വകയാര്‍), 14(മഠത്തില്‍കാവ്), 17(മാമ്മൂട്) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകള്‍ ആയും ആറാം(അതുമ്പുംകുളം) വാര്‍ഡ് പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് ആയും 18-ാം(ചിറ്റൂര്‍) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡ് ആയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഒന്ന്(മുളക്കൊടിത്തോട്ടം), രണ്ട്(കുമ്മണ്ണൂര്‍), അഞ്ച്(കല്ലേലി തോട്ടം), ആറ്(കല്ലേലി), എട്ട്(അതിരുങ്കല്‍), 11(ഊട്ടുപാറ), 12(പുളിഞ്ചാണി) എന്നീ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളായും ഒന്‍പതാം(മ്ലാന്തടം) വാര്‍ഡ് പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് ആയും ഏഴാം(മുതുപേഴുങ്കല്‍) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡ് ആയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ ഒന്ന്(പേഴുങ്കാട്), നാല്(മണ്ണാറക്കുളഞ്ഞി), അഞ്ച്(പഞ്ചായത്ത് വാര്‍ഡ്), ആറ്(കാറ്റാടി വലിയ തറ), ഏഴ്(മൈലപ്ര സെന്‍ട്രല്‍), 12(പിഎച്ച്സി സബ് സെന്റര്‍), 13(മുള്ളന്‍കല്ല്) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകള്‍ ആയും പത്താം(കാക്കാംതുണ്ട്) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡ് ആയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ഒന്ന്(നരിയാപുരം), മൂന്ന്(കൈപ്പട്ടൂര്‍ കിഴക്ക്), ആറ്(വാഴമുട്ടം), ഏഴ്(കാഞ്ഞിരപ്പാറ), എട്ട്(കിടങ്ങേത്ത്), പത്ത്(പൈനുമ്മൂട്), 13 (കല്ലുവിള) എന്നീ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകള്‍ ആയും പതിനാലാം(വയലാവടക്ക്) വാര്‍ഡ് പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡായും രണ്ടാം (കൈപ്പട്ടൂര്‍)വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡ് ആയും നറുക്കെടുപ്പിലൂടെ നിശ്ചയിക്കപ്പെട്ടു.
പ്രമാടം ഗ്രാമ പഞ്ചായത്തിന് കീഴില്‍ വരുന്ന മൂന്ന്(പുളിമുക്ക്), ആറ്(തെങ്ങുകാവ്), ഏഴ്(വട്ടക്കാവ്), എട്ട്(വെള്ളപ്പാറ), പത്ത്(ഇളപ്പുപ്പാറ), 11(കൈതക്കര), 14(അന്തിച്ചന്ത), 15(വി കോട്ടയം), 19(പ്രമാടം) എന്നീ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകള്‍ ആയും 17-ാം (ളാക്കൂര്‍)വാര്‍ഡ് പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡും രണ്ടാം (പാലമറൂര്‍) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡുമായി തെരഞ്ഞെടുക്കപ്പെട്ടു.
തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഒന്ന്(അഞ്ചുകുഴി), രണ്ട്(പഞ്ചായത്ത്പടി), മൂന്ന്(കരിമാന്‍തോട്), അഞ്ച്(തേക്ക്തോട് സെന്‍ട്രല്‍), ഒന്‍പത്(മണ്ണീറ), 11(വികെ പാറ), 13 (മേക്കണ്ണം) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകള്‍ ആയും ഏഴാം(പറക്കുളം) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡ് ആയും കളക്ടറേറ്റില്‍ നടന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു.
മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഏഴ്(കിഴക്കുപുറം), എട്ട്(വെട്ടൂര്‍), 10 (വടക്കുപുറം), 11(മലയാലപ്പുഴ ടൗണ്‍), 13 (ചേറാടി), 14 (കോഴികുന്നം) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകള്‍ ആയും 12(മലയാലപ്പുഴ താഴം) പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡും രണ്ട് (മുക്കുഴി) പട്ടികജാതി സംവരണ വാര്‍ഡുമായി തെരഞ്ഞെടുക്കപ്പെട്ടു.
എഡിഎം അലക്സ് പി തോമസ്, അസിസ്റ്റന്‍ഡ് കളക്ടര്‍ വി. ചെല്‍സാസിനി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എസ്.ഷാജി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.
(സെപ്റ്റംബര്‍ 29) രാവിലെ 10 മുതല്‍ കോയിപ്രം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും 11.30 മുതല്‍ പുളിക്കീഴ് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും ഉച്ചയ്ക്ക് 1.30 മുതല്‍ റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.
error: Content is protected !!