കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളാല്‍ വഞ്ചിതരായ ആയിരകണക്കിന് നിക്ഷേപകര്‍ ആത്മഹത്യയുടെ വക്കില്‍ . കോടികണക്കിന് രൂപയുടെ നിക്ഷേപം കൊള്ളയടിച്ച പ്രധാനപ്പെട്ട 5 ഉടമകളെ പോലീസ് പിടികൂടി എങ്കിലും തുടര്‍ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ പോലീസിന് കഴിഞ്ഞില്ല . കേസ്സ് സി ബി ഐയ്ക്ക് കൈമാറി എങ്കിലും സി ബി ഐ അന്വേഷണം ഏറ്റെടുത്തില്ല .വാര്‍ദ്ധക്യകാല പെന്‍ഷന്‍ തുക പോലും നിക്ഷേപിച്ച മുതിര്‍ന്ന പൌരന്‍മാര്‍ ആത്മഹത്യയുടെ വക്കില്‍ ആണ് . ജീവിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്ത അനേകായിരങ്ങള്‍ സര്‍ക്കാര്‍ അനാസ്ഥയെ പഴിക്കുന്നു .
നീതി തേടി പോലീസിനെ സമീപിച്ചു എങ്കിലും പോലീസ് ഭാഗത്ത് നിന്നും ആശ്വാസകരമായ ഒരു മറുപടി പോലും നല്‍കുന്നില്ല . കൃഷിചെയ്തു കിട്ടിയ തുക പോലും നിക്ഷേപിച്ചവര്‍ ഉണ്ട് . മാസം തോറും ചെറിയ ഒരു തുക കയ്യില്‍ കിട്ടുമെന്ന് പ്രതീക്ഷ അര്‍പ്പിച്ചു കൊണ്ട് കയ്യില്‍ കരുതിയ തുക നിക്ഷേപിച്ചവരാണ് കൂടുതല്‍ ഉള്ളത് . തട്ടിപ്പിന് ഇരയായവരില്‍ നൂറോളം ആളുകള്‍ മരുന്ന് പോലും മേടിക്കാന്‍ കയ്യില്‍ കാശില്ലാത്ത ആളുകള്‍ ആണ് .
ഇത്തരം ആളുകളെ ആണ് പോപ്പുലര്‍ ഉടമകളായ തോമസ് ഡാനിയലും ഭാര്യയും മാതാവും മക്കളും ചേര്‍ന്ന് വഞ്ചിച്ചത് . സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ പലരും ഈ വിഷയം മുന്‍ നിര്‍ത്തി ആത്മഹത്യ ചെയ്യുമെന്നു കൂട്ടായ്മകളില്‍ പറയുന്നു .
നിക്ഷേപകരുടെ കൂട്ടായ്മ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഉടന്‍ തന്നെ വിളിച്ച് കൂട്ടി ആശങ്ക പരിഹരിക്കണം .
പ്രവാസികളായ നൂറുകണക്കിനു ആളുകളുടെ ജീവിത മാര്‍ഗം അടഞ്ഞു . അവരും വിഷമ വൃത്തത്തില്‍ ആണ് . പലരുടേയും ജീവിതം വഴി മുട്ടി . സര്‍ക്കാര്‍ എത്രയും വേഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കണം . ഉടമകളുടെ മുഴുവന്‍ വസ്തുവകകളും കെട്ടിടവും മതിപ്പ് വില കണക്കാക്കി ലേലം ചെയ്യണം . അതിലൂടെ ലഭിക്കുന്ന തുക ഏറെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് മുന്‍ ഗണന അനുസരിച്ചു നല്‍കണം . പോപ്പുലര്‍ നിക്ഷേപകരുടെ കൂട്ടായ്മ മുട്ടാവുന്ന വാതിലുകളില്‍ എല്ലാം മുട്ടി . പോലീസ് സ്റ്റേഷനുകളില്‍ ഇപ്പൊഴും പരാതികള്‍ എത്തിക്കൊണ്ടിരിക്കുന്നു .
പോപ്പുലര്‍ ഉടമകള്‍ കെട്ടിടവും വസ്തുക്കളും പണയപ്പെടുത്തി മറ്റ് ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പ്പയായി എടുത്തിട്ടുണ്ട് . ആയതിനാല്‍ അത്തരം ബാങ്കുകള്‍ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് നിക്ഷേപകരുടെ കാര്യത്തില്‍ ആശ്വാസകരമായ നടപടി സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടാകണം . ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയ്ക്കും നിക്ഷേപകര്‍ നിവേദനം നല്‍കിയിരുന്നു .
75000 ത്തോളം ഉള്ള നിക്ഷേപകരില്‍ പതിനായിരത്തിന് അടുത്തു മാത്രമാണു പരാതി നല്‍കിയത് .പരാതി നല്‍കിയവരുടെ കാര്യത്തില്‍ നിക്ഷേപക തുക മടക്കി നല്‍കണം . അതിനായി സര്‍ക്കാര്‍ ആലോചിക്കണം . നിക്ഷേപകരുടെ കൂട്ടായ്മ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എങ്കിലും ചേരണം . തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ വിശദമാക്കണം .