Trending Now

പോപ്പുലര്‍ ഫിനാന്‍സ് : ബിനാമികള്‍ വകയാറില്‍ വിലസുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലും ഇണ്ടിക്കാട്ടില്‍ ഫിനാന്‍സ് എന്ന പേരിലും പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനം നടത്തിയാണ് 21 ഷെയര്‍ കമ്പനികളുടെ പേരില്‍ നിക്ഷേപങ്ങള്‍ എല്ലാം സ്വീകരിച്ചത് . വകയാറില്‍ ഉള്ള ചിലയാളുടെ പേരിലും തട്ടിപ്പ് കമ്പനികള്‍ രൂപീകരിച്ചു . 21 കറക്ക് കമ്പനിയും എല്‍ എല്‍ പിയായാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത് . 4 കടലാസ് കമ്പനികള്‍ വകയാറില്‍ ഉള്ള ബിനാമികളുടെ പേരുകളില്‍ ആണ് ഉള്ളത് . വകയാര്‍, കൊല്ലന്‍പടി, മ്ലാംതടത്തിലും (മൂന്നും അടുത്തടുത്ത പ്രദേശം )ഉള്ള ബിനാമികളുടെ പേരിലും തട്ടിപ്പ് കമ്പനികള്‍ രൂപീകരിച്ചു . ഈ ബിനാമികളുടെ പേരുകളും വിലാസവും പോലീസ് നേരത്തെതന്നെ ശേഖരിച്ചിരുന്നു . എന്നാല്‍ ഇതുവരെ ഇവരെ ആരെയും പോലീസ് ചോദ്യം ചെയ്തിട്ടില്ല എന്നു അറിയുന്നു .
ബിനാമികളില്‍ ഉള്ള ആളുകള്‍ നിത്യവും വകയാറിലൂടെ നിക്ഷേപകരുടെ നീക്കങ്ങള്‍ അറിയുവാന്‍ അലയുകയാണ് . നിക്ഷേപകരുടെ പണം എവിടെയാണ് ഒളിപ്പിച്ചത് എന്നറിയുവാന്‍ ഈ ബിനാമികളെ ചോദ്യം ചെയ്താല്‍ മതി .

തോമസ് ഡാനിയല്‍ എന്ന റോയി കുടുംബപ്പേരായ ഇണ്ടിക്കാട്ടില്‍ ഫിനാന്‍സ് എന്ന പേരില്‍ വകയാറിലും തിരുവനന്തപുരത്തും വേറെയും ഫിനാന്‍സ് സ്ഥാപനം നടത്തിയിരുന്നു എന്നാണ് അറിയുന്നത് . വിവിധ ബിസിനസ് സൊലൂക്ഷ്യന്‍ എല്‍ എല്‍ പി ആണ് ബിനാമികളുടെ പേരുകളില്‍ തുടങ്ങിയത് . എല്ലാത്തിലും കെയറോഫ് ആണ് ബിനാമി പേരുകള്‍ .

പോപ്പുലര്‍ തട്ടിപ്പ് മോഷണ സംഘത്തെ ഇപ്പോള്‍ പിടികൂടിയില്ലായിരുന്നു എങ്കില്‍ ഇനിയും അനേക കോടി രൂപ ഇവര്‍ അടിച്ചുമാറ്റിയെനെ . നിക്ഷേപകരുടെ പണത്തില്‍ ബഹുഭൂരിപക്ഷവും ചില വിശ്വസ്തരായ ആളുകളുടെ കയ്യില്‍ ഏല്‍പ്പിച്ചിട്ടാണ് തോമസ് ഡാനിയല്‍ പോലീസിന് കീഴടങ്ങിയത് എന്നാണ് അറിയുന്നത് . സി ബി ഐയ്ക്ക് അന്വേഷണം വിട്ടുകൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കി എങ്കിലും സി ബി ഐ അന്വേഷണം തുടങ്ങിയില്ല . പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇതിന് ശേഷമേ ഇനി പ്രതികളെ ഒന്നിച്ചു ഇരുത്തി ചോദ്യം ചെയ്യല്‍ ഉണ്ടാകൂ .

പോപ്പുലര്‍ ബിനാമികള്‍ പുറത്തു യഥേഷ്ടം വിലസുകയാണ് . വകയാറില്‍ ഉള്ള നിക്ഷേപകരുടെ നീക്കം ഇവര്‍ അറിയുകയും ബിനാമികള്‍ പരസ്പരം ആശയ വിനിമയം നടത്തി പോപ്പുലര്‍ ഉടമകളെ രക്ഷപ്പെടുത്തുവാന്‍ ഉള്ള കുറുക്ക് വഴികള്‍ ആലോചിക്കുന്നു . വരും ദിവസങ്ങളില്‍ ബിനാമികളുടെ പേരുകള്‍ പുറം ലോകം അറിയും