Trending Now

ഇളമണ്ണൂർ ചാപ്പലിൽ അമ്പലം -പ്ലാന്‍റേഷന്‍ റോഡ് നിർമ്മാണം പൂർത്തിയായി

ഇളമണ്ണൂർ ചാപ്പാലിൽ നിവാസികളുടെ സ്വപ്നം പൂവണിയിച്ചു കൊണ്ട് ഇളമണ്ണൂർ ചാപ്പാലിൽ അമ്പലം- പ്ലാൻറ്റേഷൻ റോഡിന്റെ ഉത്ഘാടനം കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതിനോടൊപ്പം റോഡ് എത്തിച്ചേരുന്ന കലഞ്ഞൂർ – എഴംകുളം കനാൽ റോഡ് പുനരുദ്ധാരണത്തിന് 45 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതോടെ ഈ മേഖലയിലെ യാത്ര ദുരിതത്തിന് ശമനമാകും.

ഏനാദിമംഗലം പഞ്ചായത്തിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഗ്രാമീണ ഗതാഗത മേഖലയുടെ വികസനത്തിനായി 25 ലക്ഷം രൂപ വീതം ഞ്ഞക്കാട്ട്, തോട്ടുകടവ് പാലങ്ങളുടെ നിർമ്മാണത്തിനായി അനുവദിച്ചിട്ടുണ്ട്.ഒന്നര കോടിയിൽ അധികം രൂപ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി അനുവാദം ലഭിച്ചിട്ടുണ്ട്. അത് കൂടി പൂർത്തിയായി കഴിയുമ്പോൾ ഏനാദിമംഗലം പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക് പൂർണ പരിഹാരമാകും.

ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രീത രമേശ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ യോടൊപ്പം ജില്ലാ പഞ്ചായത്ത്‌ അംഗം ആർ. ബി രാജീവ്‌ കുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി. രാജഗോപാലൻ നായർ, പഞ്ചായത്ത്‌ അംഗങ്ങളായ ആർ. അശോക് കുമാർ, ബി. ദീപ , ബിജു കൃഷ്ണൻ, അബിൻ കുമാർ വി. എസ്, സജി കുമാർ, ജിഷ്ണു ജെ, പ്രവീൺ കെ എന്നിവർ സംസാരിച്ചു

error: Content is protected !!