Trending Now

തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് വായ്പാപദ്ധതി

 

 

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 1.50 ലക്ഷം, മൂന്ന് ലക്ഷം രൂപയുടെ സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലെ പട്ടികവർഗ്ഗത്തിൽപ്പെട്ട സംരംഭകത്വഗുണമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.
അപേക്ഷകർ 18നും 55നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബവാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളിൽ വിജയ സാദ്ധ്യതയുള്ള ഏതൊരു സ്വയംതൊഴിൽ പദ്ധതിയിലും (കൃഷിഭൂമി വാങ്ങൽ/മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.
വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ചുവർഷംകൊണ്ട് തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.
താൽപര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

error: Content is protected !!