എ.പി. അബ്ദുള്ളക്കുട്ടിയടക്കം 12 പുതിയ നാഷണല്‍ വൈസ് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തി ബി.ജെ.പി. പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി.ബി.ജെ.പി. കേരള ഘടകം വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി
എട്ട് നാഷണല്‍ ജനറല്‍ സെക്രട്ടറിമാര്‍, മൂന്ന് ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍, 13 നാഷണല്‍ സെക്രട്ടറിമാര്‍, വിവിധ പോഷക സംഘടന വൈസ് പ്രസിഡന്റുമാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.