Trending Now

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  ആരോഗ്യത്തിന് ഹാനികരമായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍  പഠിക്കുന്ന മക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മേല്‍പറഞ്ഞ തൊഴിലില്‍ ഏര്‍പ്പെടുന്നുവെന്ന് തെളിയിക്കുന്നതിനു ബന്ധപ്പെട്ട തൊഴില്‍ ഉടമയില്‍ നിന്നും/സ്ഥാപന മേധാവിയില്‍ നിന്നുമുളള സാക്ഷ്യപത്രം സഹിതം  അപേക്ഷ ഒക്ടോബര്‍ 10 നകം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍  ജില്ലാ/ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും  ലഭിക്കും. ഫോണ്‍: 0468 2322712.
error: Content is protected !!