Trending Now

പോപ്പുലര്‍ ഉടമ കോടികള്‍ കൈമാറിയത് ആര്‍ക്ക്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയിയും ഭാര്യ പ്രഭയും ചേര്‍ന്ന് പോലീസ് പിടിയിലാകുന്നതിന് മുന്നേ വിശ്വസ്തനായ ആളിന്‍റെ കയ്യില്‍ പണമായി കോടികള്‍ കൈമാറി . ഏതാനും ബാഗില്‍ ആണ് കോടികള്‍ നിറച്ചു വെച്ചത് . ഈ പണവുമായാണ് വകയാറിലെ വീട്ടില്‍ നിന്നും മുങ്ങിയതും തിരുവല്ലയിലെ ലോഡ്ജില്‍ തങ്ങിയതും . രണ്ടു മക്കളെ ഡെല്‍ഹിയില്‍ നിന്നും പോലീസ് പിടിച്ചതോടെ പോലീസിന് കീഴടങ്ങുവാന്‍ റോയിയ്ക്ക് ഉപദേശം ലഭിച്ചു . ഈ ഉപദേശകന്‍റെ കയ്യില്‍ ആണ് കോടികണക്കിന് രൂപാ ഏല്‍പ്പിച്ചതും തുടര്‍ന്നു ആ യാത്രയില്‍ തന്നെ പോലീസിന് കീഴടങ്ങിയതും . അത്രമാത്രം വിശ്വസ്തനായ ആ ആള്‍ റോയിയുടെ ഒരു ബ്രാഞ്ച് മാനേജര്‍ ആണ് . ബ്രാഞ്ച് മാനേജര്‍ എന്നതില്‍ ഉപരിയായി റോയിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് . ഇയാളെ വേണ്ട വണ്ണം ചോദ്യം ചെയ്താല്‍ എല്ലാ തട്ടിപ്പും പോലീസിന് കിട്ടും .
തന്നെയും മക്കളെയും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്നാണ് വിശ്വസ്തനോട് പറഞ്ഞത് .അതിനായികോടികള്‍ കൈമാറി .തുടര്‍ന്നു വരുന്ന കേസ് ചിലവുകളിലേക്ക് ആണ് കോടികള്‍ കൈമാറിയത് എന്നാണ് പോലീസിന് കിട്ടിയ വിവരം . ഈ കോടികള്‍ നിക്ഷേപകര്‍ വിശ്വസിച്ചു ഏല്‍പ്പിച്ചതാണ് . നിക്ഷേപക പണം ഉപയോഗിച്ച് വലിയ രീതിയില്‍ മക്കള്‍ ആഡംബര ജീവിത നയിച്ചു . ടൂര്‍ നടത്തി .

ഈ വിശ്വസ്ത മാനേജര്‍ പറയുന്നതാണ് സ്ഥാപനത്തില്‍ നടന്നത് . ഈ മാനേജര്‍ ആണ് പത്തനംതിട്ടയില്‍ ബ്രാഞ്ച് മാനേജര്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്തത് . ബ്രാഞ്ച് മാനേജര്‍മാര്‍ കേസില്‍പ്പെടാതെ ഇരിക്കുവാന്‍ നടപടി സ്വീകരിച്ചിരുന്നു . അതിനായി മാത്രം അഭിഭാക്ഷകനെ ചുമതല ഏല്‍പ്പിച്ചു .കേസ് നടത്തിപ്പിന് ബ്രാഞ്ച് മാനേജര്‍മാര്‍ തുക നല്‍കണം എന്നാണ് അന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത് എന്നാണ് പോലീസിന് ഉള്ള അറിവ് . ബ്രാഞ്ച് മാനേജര്‍ മാര്‍ പോപ്പുലറില്‍ നേരിട്ടു നടത്തിയ നിക്ഷേപം സംബന്ധിച്ച് ഉടമകളില്‍ ഒരാളായ ഡോ റിയ വിവരം ശേഖരിച്ചിരുന്നു .
ഇത് തന്നെ കോടികള്‍ വരും . വിശ്വസ്തരായ ബ്രാഞ്ച് മാനേജര്‍മാര്‍ കേസില്‍പ്പെടാതെ ഇരിക്കുവാന്‍ ഉടമകള്‍ ശ്രദ്ധിച്ച് നീക്കം നടത്തി . ബ്രാഞ്ച് മാനേജര്‍മാരെ പോലീസ് ചോദ്യം ചെയ്താല്‍ കോടികളുടെ രഹസ്യ ഇടപാടുകള്‍ ജനം അറിയുമെന്ന് ഉടമകള്‍ ഭയപ്പെട്ടിരുന്നു .
പാപ്പര്‍ ഹര്‍ജി പോലും നേരത്തെ തയാര്‍ ചെയ്തു . കരുതികൂട്ടി കോടികളുമായി മുങ്ങുവാനും വിദേശ രാജ്യത്തു സുഖമായി കഴിയുവാനും ഉള്ള ആസ്തി നേരത്തെ തന്നെ ഉണ്ടാക്കി . ആസ്ട്രേലിയ ബന്ധം ഇതിനായി ഉപയോഗപ്പെടുത്തി . റോയിയുടെ അമ്മയെ നേരത്തെ തന്നെ ഈ രാജ്യത്തു എത്തിച്ചു .ഇവര്‍ ബന്ധു വീട്ടില്‍ ഉണ്ട്. മേരിക്കുട്ടി ഡാനിയല്‍ എന്ന ആളാണ് കമ്പനിയുടെ പ്രധാനി .ഇവരെ ആസ്ട്രേലിയ നിന്നും തിരികെ കേരളത്തില്‍ എത്തിച്ച് വേണം അറസ്റ്റ് ചെയ്യാന്‍ . കേരള പോലീസ് ഇതിനുള്ള ശ്രമം ഇന്‍റര്‍പ്പോള്‍ മുഖേന നടത്തുന്നുണ്ട്.