പ്രോജക്ട് കോര്‍ഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതി നടത്തിപ്പിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.എഫ്.എസ്.സി അല്ലെങ്കില്‍ അക്വാകള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഫിഷറീസിലോ സുവോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രോജക്ട് കോര്‍ഡിനേറ്ററുടെ പ്രതിമാസവേതനം 24,040 രൂപ. അപേക്ഷ ബയോഡേറ്റയോടൊപ്പം ഈ മാസം 26 വരെ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം. ഇ മെയില്‍ : fisheriespathanamthitta@yahoo.com ഫോണ്‍: 0468 2223134

error: Content is protected !!