Trending Now

ഡോ.എം.എസ്.സുനിലിന്‍റെ 178 – മത്തെ വീട് ആറംഗ കുടുംബത്തിന്

 

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാലാംബർക്ക് പണിതു നൽകുന്ന178 – മത്തെ സ്നേഹ ഭവനം, സ്ഥലവും വീടും ഇല്ലാത്ത അവസ്ഥയിൽ എങ്ങോട്ട് പോകണം എന്ന് അറിയാതെ കഴിഞ്ഞിരുന്ന ഇരവിപേരൂർ, കൂവപ്പുഴ പടിഞ്ഞാറ്റേതിൽ ജഗന്റെ ആറംഗ കുടുംബത്തിന് ഷിക്കാഗോ മലയാളിയായ ടോമി മെത്തിപ്പാറയുടേയും, സുഹൃത്തുക്കളുടെയും സഹായത്താൽ പൂതങ്കരയിൽ നിർമിച്ചു നൽകിയ വീടിന്റെ ഉത്ഘാടനവും, താക്കോൽദാനവും ടോമിയുടെ സുഹൃത്തുക്കളായ ജോണി ജോസും, തോമസ്കുട്ടി ജെറോമും കൂടി നിർവഹിച്ചു.
ജഗന്റെ അമ്മ രമണി കരളിനും, പിത്താശയത്തിനും ക്യാൻസർ ബാധിച്ചു നടക്കാൻ വയ്യാത്ത അവസ്ഥയിൽ ആണ്. ജഗന്റെ ഭാര്യ രമണിയുടെ അനുജത്തി രജനിയും ഇവരോടൊപ്പമാണ് താമസം. ഇവർക്ക് കേൾക്കുവാനോ, സംസാരിക്കുവാനോ കഴിയില്ല. ജഗന്റെ രണ്ടു പെൺകുഞ്ഞുങ്ങളും, ഭാര്യയും, അനുജത്തിയും, അമ്മയും അടങ്ങിയ ആറംഗ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ മണികണ്ഠൻ, തന്റെ മൂന്നു സെന്റ് സ്ഥലം ദാനമായി നല്കിയതിലാണ് ടീച്ചർ ഇവർക്ക് സുരക്ഷിത ഭവനം നിർമ്മിച്ച് നൽകിയത്. മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ 650 sq. ft വലിപ്പമുള്ള വീടും മഴവെള്ള സംഭരണിയും നിർമ്മിച്ചു നൽകി. വസ്തുവിന്റെ പ്രമാണ കൈമാറ്റവും നടന്നു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജഗോപാലൻ നായർ, മെമ്പർ സജിത, കെ.പി ജയലാൽ, അഭിജിത്ത് യശോധരൻ, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!