കോന്നി നാരായണപുരം ചന്തയില്‍ എത്തുക ” ശങ്ക തീർക്കാം “

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് മാലിന്യ നിർമ്മാർജ്ജനത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചതിന് ലഭിച്ച നിർമ്മൽ പുരസ്കാരതുകയായ 20 ലക്ഷം രൂപയും യും കോന്നി ഗ്രാമപഞ്ചായത്ത് വിഹിതമായ 2.50 ലക്ഷം രൂപയും വകയിരുത്തി നാരായണപുരം ചന്തയിൽ സ്ഥാപിച്ച നാരായണപുരം സാനിറ്ററി കോംപ്ലക്സ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.

ശുചിത്വ മിഷന്റെ തുകയായി വകയിരുത്തി 2016 -17 നിർമ്മാണം ആരംഭിക്കുകയും ചില സാങ്കേതിക കാരണങ്ങളാൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് താമസം നേരിട്ടെങ്കിലും 2019 20 പൂർണ്ണ സജ്ജമാക്കിയാണ് ഇപ്പോൾ സാനിട്ടറി കോംപ്ലക്സ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് പല തവണ ലേലം നടത്തിയെങ്കിലും ഏറ്റെടുക്കാൻ കരാറുകാർ എത്താതിരുന്നതിനെ തുടർന്ന് കോന്നി ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കുടുംബശ്രീ സംരംഭകരായ ഹരിതകർമ്മസേനയെ സാനിട്ടറി കോംപ്ലക്സ് പരിപാലന ചുമതല ഏൽപ്പിച്ചു കൊണ്ടാണ് ഗ്രാമപഞ്ചായത്ത് ഇപ്പോൾ സാനിട്ടറി കോംപ്ലക്സ് തുറന്നു നൽകുന്നത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം അംഗം റോജി എബ്രഹാമിന്റെ ശ്രമഫലമായാണ് സാനിട്ടറി കോംപ്ലക്സ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കും പ്രത്യേകം 6 വീതം ശുചിമുറികളാണ് നിർമ്മിച്ചിരിക്കുന്നത് കൂടാതെ ദൂരയാത്ര കഴിഞ്ഞ് വരുന്ന ആളുകൾക്ക് കൾക്ക് അവരുടെ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്ലോക്ക് റൂമും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ നാരായണപുരം ചന്തയിൽ എത്തുന്നവർക്കും കോന്നി നി ടൗണിൽ എത്തുന്ന യാത്രക്കാർക്കും ഉപകാരപ്പെടുന്ന തരത്തിലാണ് സാനിട്ടറി കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്.ഇവിടെ എത്തുന്ന പൊതുജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾനിർവഹിക്കുന്നതിന് നിലവിൽ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.ഇത് മനസ്സിലാക്കിയാണ് ആണ് ഗ്രാമപഞ്ചായത്ത്ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നാരായണപുരം ചന്ത കേന്ദ്രീകരിച്ച് ആധുനിക നിലവാരത്തിലുള്ള സാനിറ്ററി കോംപ്ലക്സ് പണികഴിപ്പിച്ചിട്ടുള്ളത്.

ഹരിത കർമ്മ സേന യുടെ യുടെ മേൽ നോട്ടത്തിൽ സാനിറ്ററി കോംപ്ലക്സ് തുടർപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്ന തരത്തിലാണ് ഗ്രാമപഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ഉപയോഗത്തിന് അനുസരിച്ച് ചെറിയ തുക പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്നതായിരിക്കും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോന്നിയൂർ പി.കെ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ദീനാമ്മ റോയി, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനി സാബു, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മോഹനൻകാലായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി ഏബ്രാഹം, വാർഡ് മെമ്പർ എം.ഒ. ലൈല, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോജി ബേബി, മാത്യു പറപ്പള്ളിൽ, സുലേഖ
വി നായർ, ഇ.പി ലീലാമണി, ലിസി സാം, ഹരിത കർമ്മസേന പ്രസിഡന്റ് വിജയമ്മ വിജയൻ, ലൈല ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!