
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പുനലൂര്‍ സംസ്ഥാന പാതയില്‍ വകയാര്‍ കുളത്തിങ്കലിന് സമീപം ഒതളക്കുഴി പടിയില്‍ പൈപ്പ് പൊട്ടിയിട്ട് ഒരു മാസം കഴിഞ്ഞു . പ്രധാന പാതയില്‍ വെള്ളം കെട്ടിനില്‍ക്കുന്നു . പൈപ്പ് നന്നാക്കണം എന്നു പ്രദേശവാസികള്‍ അധികാരികളെ അറിയിച്ചു എന്നു പറയുന്നു . എന്നാല്‍ നടപടി ഉണ്ടായില്ല . വാഹനങ്ങള്‍ പോകുമ്പോള്‍ ചെളിവെള്ളം സമീപത്തുകൂടി പോകുന്നവരുടെ ദേഹത്താണ് തെറിക്കുന്നത് . പ്രധാന പാതയില്‍ പൈപ്പ് പൊട്ടിയിട്ടും നന്നാക്കുവാന്‍ അധികാരികള്‍ തയ്യാറാകാതത്തില്‍ നാട്ടുകാര്‍ പ്രതിക്ഷേധിച്ചു . പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നു . അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്നു പ്രദേശ വാസികള്‍ ആവശ്യം ഉന്നയിച്ചു .