Trending Now

ആയുര്‍വേദ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

 

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടത്തുന്ന പദ്ധതിയിലേക്ക് നിലവില്‍ ഒഴിവുള്ള രണ്ട് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് പ്രതിമാസം 14,000 രൂപ നിരക്കിലും പ്രസൂതിതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) പ്രതിമാസം 41,850 രൂപ നിരക്കിലും (വനിതകള്‍ക്ക് മുന്‍ഗണന) കരാര്‍ അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളുമായി കൂടികാഴ്ച നടത്തുന്നു. തെറാപ്പിസ്റ്റ് തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് വിജയിച്ചിട്ടുള്ളവരും 40 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ പ്രസൂതിതന്ത്ര പി.ജി ഉള്ളവരും 56 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 29ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റ [email protected] എന്ന വിലാസത്തിലേക്ക് ഈ മാസം 25നകം ഇ-മെയില്‍ ചെയ്യണം. ഇന്റര്‍വ്യൂന് ഹാജരാകേണ്ട സമയം സംബന്ധിച്ച വിവരം മറുപടിയായി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2324337

error: Content is protected !!