Trending Now

കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ ഉദ്ഘാടനം ചെയ്തു. പ്രധാന കവാടത്തില്‍ ഒപി രജിസ്ട്രേഷന്‍ കൗണ്ടറിനു സമീപമുള്ള മുറിയിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്.
മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പ്രത്യേക പോലീസ് സ്റ്റേഷന്‍ തന്നെ ഇവിടെ അനുവദിക്കും. പോലീസ് സ്റ്റേഷനുള്ള സ്ഥലവും, അനുവാദവും ലഭ്യമാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയോട് ജില്ലാ പോലീസ് ചീഫ് അഭ്യര്‍ഥിച്ചിരുന്നു. അതുവരെ എയ്ഡ് പോസ്റ്റായി പ്രവര്‍ത്തനം നടത്താനാണ് തീരുമാനം.
ഒരു അഡീഷണല്‍ എസ്ഐയും, സിവില്‍ പോലീസ് ഓഫീസറുമാണ് ആദ്യ ദിവസം ഡ്യൂട്ടി നിര്‍വഹിച്ചത്. തിരക്ക് കൂടുന്നത് അനുസരിച്ച് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജോലിക്ക് എത്തും.
മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.എസ്. സജിത്ത്കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, അടൂര്‍ ഡിവൈഎസ്പി ബിനു മോന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ രാജേഷ്, അയൂബ് ഖാന്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!