പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 21, 22, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 16 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (കൊറ്റന്‍കുടി-പള്ളിക്കുന്ന് റോഡ്, കൊറ്റന്‍കുടി-വാഴക്കാല, പെരുമ്പാറ പ്രദേശം), പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7, 13 എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 17 മുതല്‍ 7 ദിവസത്തേക്കുകൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവായത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

പന്തളം നഗരസഭയിലെ വാര്‍ഡ് 8, 9, 10, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, ഏറത്ത് ഗ്രാമപഞ്ചാ യത്തിലെ വാര്‍ഡ് 3, ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (കുന്നിട പടിഞ്ഞാറ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (കൊറ്റന്‍കുടി-പള്ളിക്കുന്ന് റോഡ്, കൊറ്റന്‍കുടി-വാഴക്കാല, പെരുമ്പാറ പ്രദേശം ഒഴികെ), കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 8, 10, 13, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (വെള്ളപ്പാറമുരുപ്പ്, മുക്കുടിക്കല്‍ മറ്റത്ത്പടി ഭാഗങ്ങള്‍), വാര്‍ഡ് 4 (മാവിള കോളനി മുതല്‍ പനവിള കോളനി ഭാഗംവരെ (പ്ലാന്റേഷന്‍ മുക്ക് മുസ്ലീം പള്ളിക്ക് സമീപം) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 17 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

error: Content is protected !!