കോന്നി വാര്‍ത്ത ഡോട്ട് കോം : അതുമ്പുംകുളം ഞള്ളൂര്‍ മര്‍ത്തോമ പള്ളിപ്പടി പാലവും റോഡും നിര്‍മ്മാണ ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ മുടക്കിയാണ് പാലവും റോഡും നിര്‍മ്മിക്കുന്നത്. ദീര്‍ഘകാലമായി പ്രദേശവാസികള്‍ ഉയര്‍ത്തിയ ആവശ്യമായിരുന്നു ഇവിടെ പാലവും റോഡും നിര്‍മ്മിക്കണമെന്നത്.
റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണം ചുരുങ്ങിയ കാലം കൊണ്ട് പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് എം
എല്‍ എ പറഞ്ഞു. പ്രദേശ വാസികളുടെ ദീര്‍ഘകാലമായുള ആവശ്യമാണ് ഇപ്പോള്‍ നിറവേറ്റുന്നത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ ഫണ്ടുകള്‍ റോഡ് നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും എം എല്‍ എ ഉദ്ഘടന പ്രസംഗത്തില്‍ പറഞ്ഞു.
ഫാദര്‍ സിബിന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം പ്രിയ എസ് തമ്പി, പഞ്ചായത്ത് അംഗങ്ങളായ ബിജി കെ വര്‍ഗീസ്,
റോജി ബേബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് എബ്രഹാം ചെങ്ങറ, ജോളി എന്നിവര്‍ സംസാരിച്ചു