Trending Now

കോന്നി കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്‍റ് തുറന്നു നല്‍കണം

 

ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കോന്നി കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്‍റ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് കോന്നി ഗ്രാമവികസന സമിതി യോഗം അധികാരികളോടെ ആവശ്യപ്പെട്ടു. പൊതുഖജനാവിൽ നിന്നുമാണ് നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ പണം ചെലവഴിച്ചിട്ടുള്ളത്. കോന്നിമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗികൾ എത്തിച്ചേരണമെങ്കിൽ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടണമെന്ന് യോഗം വിലയിരുത്തി. മലയോര മേഖലയുടെ വികസന കാര്യങ്ങളിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!