കോന്നി: ബഡ്ജറ്റിൽ പ്രഖ്യാപിച്ച നാനൂറ് കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാകുന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ മുടക്കി പ്രമാടം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നവീകരണം നടത്തുന്ന പദ്ധതിയുടെ നിർമ്മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലപ്പഴക്കത്താൽ പൈപ്പ് പൊട്ടി ജലവിതരണം നിരന്തരം മുടങ്ങിയിരുന്ന പ്രമാടം ശുദ്ധജല പദ്ധതിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും പണം അനുവദിച്ച് നിർമ്മാണം ആരംഭിച്ചതോടെ 3000 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. പൈപ്പ് പൊട്ടി ആഴ്ചകളോളം കുടി വെള്ളം മുടങ്ങുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്നത് ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി പദ്ധതിയിലൂടെയുള്ള ജലവിതരണം കാര്യക്ഷമമല്ല. പൈപ്പുകളുടെ തുടർച്ചയായ തകരാറുകൾ കാരണം പഞ്ചായത്തിലെ 9 വാർഡുകളിലായി 3000 ൽ അധികം കുടുംബങ്ങൾ കുടിവെള്ള ലഭിക്കാതെ ദുരിതത്തിലായിരുന്നു. പ്രമാടം ശുദ്ധജല വിതരണ പദ്ധതിയിലെ പഴയ പമ്പിങ് മെയിൻ ലൈനിൽ ആസ്ബസ്റ്റോസ് സിമന്റ് പൈപ്പ്കളായിരുന്നു നിലവിലുള്ളത്. ഇത് മാറ്റി പുതിയ ഗാൽവനൈസ്ഡ് അയൺ ( ജി.ഐ) പൈപ്പുകൾ സ്‌ഥാപിച്ചു നവീകരിക്കുന്നതാണ് പുതിയ പദ്ധതി.
പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതോടെ ജല വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ
കഴിയുമെന്ന് എം.എൽ.എ
പറഞ്ഞു. എത്രയും വേഗത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും, കരാറുകാർക്കും നിർദ്ദേശം നല്കിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, ഗ്രാമ പഞ്ചായത്തംഗം കെ എം മോഹനൻ വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ എം അനീഷ് കുമാർ, ബി രാജേന്ദ്രൻ പിള്ള, ഗിരീഷ് കളഭം തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ കെ ആർ ജയൻ സ്വാഗതവും വാട്ടർ അതോറിറ്റി അസി.എക്സി. എഞ്ചിനീയർ കെ. ഐ.നിസർ നന്ദിയും പറഞ്ഞു.
സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും