Trending Now

താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു

താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (87)അന്തരിച്ചു. ഹൃദയാഘത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.13 വര്‍ഷത്തോളം താമരശ്ശേരി രൂപത അധ്യക്ഷനായിരുന്നു. 1997 ലാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി ചുമതലയേല്‍ക്കുന്നത്. 2010 ൽ സ്ഥാനം ഒഴിഞ്ഞു. 10 വര്‍ഷമായി വിശ്രമ ജീവിതം നയച്ചുവരുകയായിരുന്നു. രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കുന്ന ഭൗതികദേഹം തിങ്കളാഴ്ച രാവിലെ 8.30 ന് താമരശ്ശേരി ബിഷപ് സിൽ വച്ചുള്ള പ്രാർത്ഥനക്ക് ശേഷം താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!