
പത്തനംതിട്ട റവന്യൂ ജില്ലയില്‍ 2019-20 അധ്യയന വര്‍ഷം യോഗ്യതയുടെയും പ്രവര്‍ത്തന മികവിന്റേയും അടിസ്ഥാനത്തില്‍ ബെസ്റ്റ് പിറ്റിഎ അവാര്‍ഡിന് പ്രൈമറി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് ഗവ. യുപിഎസ് പൂഴിക്കാടിനെയും, രണ്ടാം സ്ഥാനത്തിന് ഗവ. യുപിഎസ് എഴംകുളത്തെയും സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് ഗവ. വിഎച്ച്എസ് കലഞ്ഞൂരിനെയും രണ്ടാം സ്ഥാനത്തിന് സെന്റ്. മേരീസ് ഗവ. എച്ച്എസ് കുന്നന്താനത്തിനെയും തിരഞ്ഞെടുത്തതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ. ഹരിദാസ് അറിയിച്ചു.