Trending Now

ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം; മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

 

വനംവകുപ്പ് കസ്റ്റഡിലെടുത്ത മത്തായിയുടെ മരണത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. മൂന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പോസ്റ്റുമോര്‍ട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സിബിഐ കത്തു നല്‍കി.കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തായിയുടെത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുടുംബം തുടക്കം മുതല്‍ ആരോപിച്ചിരുന്നു.തുടര്‍ന്ന് ഭാര്യ ഷീബ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.പ്രതികളെ പിടികൂടുന്നത് വരെ മത്തായുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!