പോപുലർ ഫിനാൻസ് പണം സ്വീകരിച്ചിരിക്കുന്നത്” പിതാവ് ഉണ്ടാക്കിയ വിശ്വാസത്തില്‍” . അഞ്ചുവർഷമായി നിക്ഷേപകരിൽനിന്ന് പോപുലർ ഫിനാൻസ് പണം സ്വീകരിച്ചത് വിവിധ ഷെയര്‍ മാര്‍ക്കറ്റ് പേരില്‍ . ഷെയറില്‍ ആണ് നിക്ഷേപം എന്നു ഇപ്പോള്‍ മാത്രം ആണ് നിക്ഷേപകര്‍ അവരുടെ സര്‍ട്ടിഫിക്കറ്റില്‍ നിന്നും തിരിച്ചറിഞ്ഞത് . വളരെ ആസൂത്രണം ചെയ്ത വലിയൊരു തട്ടിപ്പ് ആണ് കേരളം സാക്ഷ്യം വഹിക്കുന്നത്
വകയാർ ആസ്ഥാനമായി പ്രധാനമായും പോപുലർ ഫിനാൻസ് മാത്രമാണുള്ളത് . മൂന്നു നിലയുള്ള കെട്ടിടത്തില്‍ എത്തുന്ന ആളുകള്‍ക്ക് കാണാന്‍ ആകുന്നത് ഒരോ മുറികളുടെ മുന്നിലും വിവിധ എൽ.എൽ.പി കമ്പനികളുടെ ബോര്‍ഡ് . ബോർഡുകൾ സ്ഥാപിച്ച് നിക്ഷേപകരെ വലയിലാക്കി.അതിനു പരിശീലനം നല്‍കിയിരുന്നു .അതിനു വേണ്ടി വകയാര്‍ എട്ടാം കുറ്റിയ്ക്ക് സമീപം തന്നെ പരിശീലനം കേന്ദ്രവും നടത്തി . അവിടെയും ഷെയര്‍ ഉള്ള ലാബ് തുടങ്ങി . മേരി റാണി പോപുലർ നിധി ലിമിറ്റഡ്, എം.ആർ.പി.എൻ ചിട്ട് പ്രൈവറ്റ് ലിമിറ്റഡ്, മൈ പോപുലർ മറൈൻ പ്രൊഡക്ട്സ് എൽ.എൽ.പി, മേരി റാണി ട്രേഡിങ് എൽ.എൽ.പി,വകയാർ ലാബ് എൽ.എൽ.പി,സാൻ പോപുലർ ബിസിനസ് സൊല്യൂഷൻ ലിമിറ്റഡ്,അമല പോപുലർ നിധി,എം.ആർ.പി.എൻ പോപുലർ എക്സ്പോർട്ട്,സാൻ പോപുലർ ഫ്യുവൽസ് എൽ.എൽ.പി,എൽ.എൽ.പി, സാൻ പോപുലർ ട്രേഡേഴ്‌സ് എൽ.എൽ.പി,പോപുലർ ഫിനാൻസ് എന്നീ 13 സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.