കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച കോയിപ്രം ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍സ് (കോയിപ്രം എഫ്ഇഒ), കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ലേല വിപണി, കോയിപ്രം ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് നെറ്റ്വര്‍ക്കിന്റെയും ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ലേലവിപണി വഴി സംഭരിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമായി സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് നെറ്റ്‌വര്‍ക്കാണ് ഇവിടെ ആരംഭിച്ചത്.
ഓണച്ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂസന്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി, അജയകുമാര്‍ വലിയുഴത്തില്‍, അക്കാമ്മ ജോണ്‍സണ്‍, കോയിപ്രം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ചാണ്ടി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോളി മാത്യു, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില മാത്യു, ഡെപ്യുട്ടി ഡയറക്ടര്‍മാരായ ജോര്‍ജി വര്‍ഗീസ്, വിനോജ് മാമന്‍, സാറാ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ജി. അനില്‍ കുമാര്‍, റോയ് ഈപ്പന്‍, ഗോപികുട്ടന്‍ മോളിക്കല്‍, പ്രസിഡന്റ് ജയകുമാര്‍, സെക്രട്ടറി ഷാജി ഫിലിപ്പ്, ട്രഷറര്‍ രമണി സി നായര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി. അമ്പിളി, കോയിപ്രം കൃഷി ഓഫീസര്‍ കെ.വി. ബിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു
ഓണച്ചന്തയില്‍ കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം അധിക വില നല്‍കി സംഭരിക്കുകയും ഗുണഭോക്താക്കള്‍ക്ക് മാര്‍ക്കറ്റ് വിലയുടെ 30 ശതമാനം വില കുറച്ച് വില്‍പന നടത്തുകയും ചെയ്യും. ഇടുക്കി, വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ എന്നിവിടങ്ങളിലെ കര്‍ഷകരുടെ പച്ചക്കറിക്കളും ഓണച്ചന്തയില്‍ ലഭിക്കും. കോയിപ്രത്തെ മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണ യൂണിറ്റുകളുടെയും ഇക്കോ ഷോപ്പിന്റെയും ഉത്പന്നങ്ങളും ലഭ്യമാണ്. ഓണച്ചന്ത ഓഗസ്റ്റ് 27 മുതല്‍ 30 വരെ പ്രവര്‍ത്തിക്കും.