കോന്നി വാര്ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പു നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുള്ള പ്രസ്താവന തിരുത്തണം . അഞ്ചു ദിനം മുന്നേ മുഖ്യമന്ത്രിയ്ക്കും 8 ദിനം മുന്നേ കോന്നി എം എല് എ അഡ്വ കെ യു ജനീഷ് കുമാറിനും(19/08/2020 ) ഇമെയില്‍ ആയി പരാതി ലഭിച്ചിരുന്നു . ഇരുവരും ഇക്കാര്യത്തില്‍ ഇടപ്പെട്ടില്ല എന്നു മാത്രം അല്ല മുഖ്യ മന്ത്രി ഇക്കാര്യം അറിഞ്ഞില്ല എന്നു കൂടി പറയുന്നു . ഇരുവരുടെയും ഓഫീസ്സില്‍ ഇമെയില്‍ ആയി പരാതി ഉണ്ട് എന്നു ചതിക്കപ്പെട്ട നിക്ഷേപകര്‍ പറയുന്നു . കോന്നി എം എല് എ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തേണ്ടതും കോന്നി എം എല് എ എന്ന നിലയില്‍ നിക്ഷേപകരുടെ ഭാഗം ചേര്‍ന്ന് നീതി നടപ്പില്‍ വരുത്തേണ്ടതും ആണ് എന്നു നിക്ഷേപകര്‍ ആവശ്യം ഉന്നയിച്ചു . കോന്നി എം എല് എ യുടെ ഓഫീസില്‍ ഇമെയില്‍ ആയി പരാതി ലഭിച്ചിട്ടുണ്ട് എന്നു നിക്ഷേപകര്‍ തന്നെ പറയുന്നു . മുഖ്യമന്ത്രിയുടെ ഓഫീസും , എം എല് എ യുടെ ഓഫീസും ഇക്കാര്യം ഇരുവരെയും ബോധ്യപ്പെടുത്തി എങ്കില്‍ കാര്യങ്ങള്‍ വേഗത്തില്‍ പുരോഗതി വന്നേനെ .
കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഗ്രൂപ്പിനെ സംരക്ഷിക്കുന്ന നിലപാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപേക്ഷിക്കണം . ബി ജെ പി പരാതി നല്‍കിയിരുന്നു . കോടികളുമായി മുങ്ങിയ ഉടമയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം . നിക്ഷേപകരുടെ പണം അവര്‍ക്ക് കിട്ടും വരെ ജനകീയ പക്ഷത്ത് നില്‍ക്കുക . പ്രതിയെ പോലീസ് തേടി അലയുന്നു . പോലീസിന് മൂക്കിന് മുന്നില്‍ പ്രതി ഉണ്ട് . പല പേരില്‍ കമ്പനി തുടങ്ങി കോടികള്‍ അടിച്ചു മാറ്റി .