Trending Now

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : ജില്ലാ കളക്ടര്‍ ഇടപെടണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ആയിരകണക്കിന് നിക്ഷേപകരുടെ കോടികണക്കിന് രൂപായുമായി മുങ്ങിയ പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ നൂറുകണക്കിനു പരാതികള്‍ പോലീസില്‍ ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ഇടപെടുക . പോലീസ് അന്വേഷണം സംബന്ധിച്ചു നിക്ഷേപകരുടെ പരാതി ഉണ്ട് . ദിനങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടിച്ചില്ല . പോലീസ് അന്വേഷണത്തില്‍ ചതിയില്‍ പെട്ട് പരാതി നല്‍കിയ നിക്ഷേപകര്‍ സംതൃപ്തര്‍ അല്ല . ആദ്യം കേസ് നല്‍കിയപ്പോള്‍ അന്വേഷണ ജീവനക്കാരന്‍ അത് കയ്യില്‍ വെച്ചു . പിന്നീട് ആണ് കൂടുതല്‍ പരാതി കിട്ടിയത് . പരാതി നല്‍കുന്ന എല്ലാവര്‍ക്കും പരാതി രസീത് നല്‍കുവാന്‍ പോലും പോലീസിന് കഴിഞ്ഞില്ല .ഇത് ഗുരുതര കൃത്യ വിലോപം ആണ് .ആര് പരാതി നല്‍കിയാലും പരാതി രസീത് നല്‍കണം എന്നാണ് നിയമം . അതില്‍ പോലീസ് പരാജയപ്പെട്ടു . പോലീസ് എല്ലാവര്‍ക്കും പരാതി രസീത് നല്‍കുക .
പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ വിശ്വാസ വഞ്ചനാ തട്ടിപ്പ് ആണ് എന്നു നിക്ഷേപകര്‍ പറയുന്നു . കരുതികൂട്ടി ചതിച്ച തട്ടിപ്പു . പലരും ആത്മഹത്യാ വക്കില്‍ ആണെന്ന് അറിയിച്ചു . ഉടന്‍ ജില്ലാ കളക്ടര്‍ ഇടപെടണം അല്ലെങ്കില്‍ഉടന്‍ കോന്നി പോലീസ് സ്റ്റേഷന് മുന്നില്‍ കൂട്ട ആതാമഹത്യാ സമരം ഉണ്ടാകും എന്നു അറിയുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു