Trending Now

മൈലപ്രാ സർവീസ് സഹകരണ ബാങ്ക് : ഓണം മാര്‍ക്കറ്റ് തുടങ്ങി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : : മൈലപ്രാ സർവീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡ് സഹകരണത്തോടെ ഓണം മാര്‍ക്കറ്റിന്‍റെ ഉത്ഘാടനം മൈലപ്രായിൽ ബാങ്ക്പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ നിർവഹിച്ചു.11 ഇനം നിത്യോപയോഗ സാധനങ്ങൾ പൊതു വിപണിയേക്കാൾ 45% വരെ വിലക്കുറവിൽ സാധാരണക്കാർക്ക് ലഭ്യമാകും വിധം സർക്കാർ നിർദ്ദേശമനുസരിച്ച് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു ഭരണ സമതിയംഗം സി.എം ജോണിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാങ്ക് സെക്രട്ടറി . ജോഷ്വാ മാത്യു സ്വാഗതം ആശംസിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്തംഗം മാത്യു തോമസ് ആദ്യ വില്പന നിർവ്വഹിച്ചു.യോഗത്തിൽ ഭരണ സമിതിയംഗങ്ങളായ സുനിൽ തോമസ്, മാത്യൂ സി. ജോർജ്, പ്രിൻസ് പി. ജോർജ്, സാജൻ കോശി തുടങ്ങിയവർ സംസാരിച്ചു.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!