നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍മേല്‍ പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് വൈകുന്നു : നിക്ഷേപകര്‍ സമരത്തിന്
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് നിക്ഷേപകര്‍ കോന്നി പോലീസില്‍ നല്‍കിയ പരാതില്‍മേല്‍ ഉള്ള നടപടികള്‍ വൈകുന്നു . പോലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടെന്ന സൂചന ഉള്ളതിനാല്‍ പണം നഷ്ടമായ നിക്ഷേപകര്‍ കോവിഡ് സുരക്ഷാ പാലിച്ച് കൊണ്ട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കമുള്ള സമരങ്ങള്‍ക്ക് ഒരുങ്ങുന്നു . ഇന്ന് രാവിലെ പത്തു മണിയോടെ വിവിധ ജില്ലകളിലെ നിക്ഷേപകര്‍ വകയാര്‍ പോപ്പുലര്‍ ഗ്രൂപ്പ് ആസ്ഥാനത്ത് എത്തുകയും തുടര്‍ നടപടികളെ കുറിച്ച് തീരുമാനിക്കും . കൊല്ലം ജില്ലയിലെ നിക്ഷേപകര്‍ നാളെ കൊല്ലത്ത് സംഘടിക്കും .
കോടികണക്കിന് രൂപയുടെ നിക്ഷേപം സ്ഥാപനം മടക്കി നല്‍കുവാന്‍ ഉണ്ട് . നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം മടക്കി നല്‍കുന്നില്ല എന്നുള്ള പരാതിയാണ് മിക്ക ഇടത്ത് നിന്നും ഉള്ളത് . തിരുവനന്തപുരം ,കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ 300 ഓളം പരാതികള്‍ ഉണ്ട് .കോന്നി പോലീസില്‍ മാത്രം 48 പരാതി ഇടപാടുകാരും ഒരു പരാതി ബി ജെ പി യും നല്‍കിയിരുന്നു .
ഉടമകളും കുടുംബവും ഏതാനും ദിവസം മുന്നേ ജില്ല വിട്ടു . വകയാര്‍ ആസ്ഥാന ഓഫീസ് അടഞ്ഞു കിടക്കുന്നു . നൂറുകണക്കിനു ജീവനകാരും പ്രതിസന്ധിയിലാണ് . ലക്ഷങ്ങളും കോടികളും നിക്ഷേപം നടത്തിയവരുടെ നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചില്ല .തുടര്‍ന്നു പണം നല്‍കാമെന്ന് പറഞ്ഞ കാലാവധി പല പ്രാവശ്യം നീട്ടിയതോടെ നിക്ഷേപകര്‍ ഒന്നായി പണം ആവശ്യപ്പെട്ടു വകയാര്‍ ഹെഡ് ഓഫീസില്‍ എത്തുകയും ഇതോടെ ഉടമയും കുടുംബവും ജില്ല വിട്ടു പോകുകയും ചെയ്തു .
നിക്ഷേപകര്‍ദിനവും ബ്രാഞ്ചുകളില്‍ എത്തി വെറും കയ്യോടെ തിരികെ പോരുന്നു . വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി ഉള്ള തുകയും ചിലര്‍ നിക്ഷേപിച്ചിട്ടുണ്ട് . ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ ഉള്ള ജീവിത മാര്‍ഗമായ തുക , പ്രവാസികളുടെ തുക തുടങ്ങിയ അത്യാവശ്യക്കാരുടെ തുക പോലും ഒന്നായി ” വിഴുങ്ങി ”
ഗ്രൂപ്പ് ഉടമകളെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല . പോലീസ് രാഷ്ട്രീയ സമ്മര്‍ദത്തില്‍ ആണെന്ന് നിക്ഷേപകര്‍ പറയുന്നു . നിക്ഷേപകര്‍ ഒത്തുകൂടിഎല്ലാവരുടെയും പരാതി ഒന്നായി ഇന്ന് ജില്ലാ പോലീസ് ചീഫിന് പരാതി കൊടുക്കുവാന്‍ ആലോചിക്കുന്നു . തുടര്‍ന്നു ശക്തമായ സമര പരിപാടികള്‍ക്ക് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കും .