Trending Now

ഭൂരഹിതര്‍ കല്ലേലിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിക്കും

ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും ഭൂമി നല്‍കണം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് ഭൂമി വിതരണം ചെയ്യണം

 

 

കോന്നിവാര്‍ത്ത ഡോട്ട് കോം : കൃഷിയോഗ്യമായ ഭൂമിയ്ക്കു വേണ്ടി അപേക്ഷകള്‍ കൊടുത്തു മടുത്ത അനേക ലക്ഷം ഭൂരഹിതര്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നീതി നിഷേധത്തില്‍ പ്രതിക്ഷേധിച്ച് കൊണ്ട്കോന്നി കല്ലേലിയില്‍ കുടില്‍ കെട്ടി സമരത്തിന് ഒരുങ്ങുന്നു എന്നു ജന മുന്നേറ്റ മുന്നണി ചെയര്‍മാന്‍ നറുകര ഗോപി അറിയിച്ചു .
കുത്തക പാട്ട കമ്പനിയ്ക്കു കൃഷി ചെയ്യാന്‍ നല്‍കിയതും നിലവില്‍ പാട്ട കാലാവധി കഴിഞ്ഞും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന പത്തനംതിട്ട കോന്നി കല്ലേലിയില്‍ ഉള്ള 2629 ഏക്കര്‍ സ്ഥലംപട്ടികജാതി -പട്ടിക വര്‍ഗ്ഗ അധ: സ്ഥിത മറ്റ് വിഭാഗക്കാരായ ഭൂരഹിതര്‍ പിടിച്ചെടുത്ത് കുടില്‍കെട്ടി അവകാശം സ്ഥാപിക്കും .

ഹാരിസണ്‍ കമ്പനിയുടെ കയ്യില്‍ നിന്നും ഈ ഭൂമി സര്‍ക്കാര്‍ അടിയന്തിരമായി ഏറ്റെടുത്ത് നിലവില്‍ ഭൂമിയ്ക്കു വേണ്ടി അപേക്ഷ നല്‍കിയവര്‍ക്കും തോട്ടത്തിലെ ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമായി പട്ടയതോടെ ഭൂമി വിതരണം ചെയ്യണം .
4 ലക്ഷത്തോളം ആളുകള്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി വില്ലേജ് ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ടു നാളുകള്‍ ഏറെയായി . സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ വീണ്ടും ഭൂമിയ്ക്കു വേണ്ടി അപേക്ഷ സ്വീകരിക്കും . ഭൂരഹിതരുടെ വോട്ട് തട്ടാന്‍ ഉള്ള തന്ത്രം മാത്രമായി ഇതിനെ കാണുന്നു
കല്ലേലിയില്‍ ഉള്ള ഭൂമി സര്‍ക്കാരിന്‍റെ എന്നു റവന്യൂ വകുപ്പ് പറയുമ്പോള്‍ ഇതില്‍ ഉള്ള റബര്‍ മരങ്ങളും ഈട്ടി തേക്ക് തുടങ്ങിയ മരങ്ങളും ഹാരിസണ്‍ മുറിച്ച് നീക്കിക്കൊണ്ട് ഇരിക്കുന്നു .

14 ജില്ലയിലും ഉള്ള ഭൂരഹിതരുടെ കൂട്ടായ്മ കല്ലേലിയിലെ ഭൂമിയില്‍ അവകാശം സ്ഥാപിച്ചു കുടില്‍കെട്ടി സമരം ചെയ്യുവാന്‍ ഉള്ള തീരുമാനം കൈക്കൊണ്ട കാര്യം റവന്യൂ വകുപ്പില്‍ അറിയിച്ചിരുന്നു . കല്ലേലിയിലെ ഭൂമി എത്രയും വേഗം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഭൂരഹിതര്‍ക്ക് പൂര്‍ണ്ണമായും വിതരണം ചെയ്തു അവര്‍ താമസിക്കുന്നത് വരെ സമരം അവസ്സാനിക്കില്ല എന്നു സംഘടനാ നേതാക്കള്‍ അറിയിച്ചു .

ജീവിക്കാന്‍ കൃഷി യോഗ്യമായ ഭൂമിയാണ് ആവശ്യം .അല്ലാതെ ചെങ്ങറയിലെ പാക്കേജ് പ്രകാരം ഉള്ള മൊട്ടകുന്നുകള്‍ അല്ല വേണ്ടത് . സമര സമിതി സര്‍ക്കാരുകള്‍ക്ക് എതിരെ അല്ല പ്രവര്‍ത്തിക്കുന്നത് ജീവിക്കാന്‍ ഉള്ള അവകാശത്തിന് വേണ്ടി നിലകൊള്ളുന്നു .

വീടില്ലാത്തവര്‍ക്ക് വീട് വെച്ചു നല്‍കുന്ന പദ്ധതിയില്‍ ഭൂരഹിതര്‍ക്ക് ഉള്ള വിശ്വാസം നഷ്ടമായി .
ജീവിക്കാന്‍ കൃഷിയോഗ്യമായ ഭൂമി അല്ലെങ്കില്‍ മരണം വരെ സമരത്തിന് ആണ് തുടക്കം കുറിക്കുന്നത് .
14 ജില്ലയിലും ഉള്ള തിരഞ്ഞെടുത്ത ഭൂരഹിതര്‍ കല്ലേലിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിക്കും എന്നു
ജന മുന്നേറ്റ മുന്നണി സംസ്ഥാന കമ്മറ്റി ചെയര്‍മാന്‍ നറുകര ഗോപി അറിയിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു