Trending Now

പോപ്പുലര്‍ ബാങ്ക് ഉടമകളെ കണ്ടെത്തുവാന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണം

നൂറുകണക്കിന് നിക്ഷേപകരെ വഞ്ചിച്ച പോപ്പുലര്‍ ബാങ്ക് ഉടമകളെ കണ്ടെത്തുവാന്‍ പോലീസ്  അടിയന്തിര നടപടി സ്വീകരിക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ക്ക് എതിരെ 48 നിക്ഷേപകര്‍ കോന്നി പോലീസില്‍ സമര്‍പ്പിച്ച പരാതിയില്‍ കേസ് എടുത്തു എങ്കിലും പോലീസ് ഭാഗത്ത് നിന്നും നടപടി ഇല്ല എന്ന് നിക്ഷേപകര്‍ പരാതി ഉന്നയിച്ചു . പല നിക്ഷേപകരും പോലീസ് സ്റ്റേഷനില്‍ ഇപ്പോള്‍ വിളിച്ചു എന്ന് പറയുന്നു . അന്വേഷിക്കുന്നു എന്നാണ് പോലീസ് പറയുന്നത് . കോവിഡുമായി ബന്ധപ്പെട്ട് പോലീസ് പല ഭാഗത്തും കര്‍ശന പരിശോധന നടത്തുന്നു എങ്കിലും പ്രതികള്‍ പോലീസിന്‍റെ മുന്നിലൂടെ യഥേഷ്ടം കടന്നു പോകുന്ന സ്ഥിതി വിശേഷം ഉണ്ട് . ബി ജെ പി പത്തനംതിട്ട ജില്ലാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ പോലും കേസ് എടുത്തില്ലാ എന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു .
മറ്റ് സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനിലും പരാതി ഉണ്ട് .
കേരളത്തിന് അകത്തും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചും ഉപ ബ്രാഞ്ചും ഉള്ള സ്ഥാപന ഉടമകള്‍ കോന്നി വകയാറിലെ പ്രധാന ഓഫീസ് അടച്ചു മുങ്ങിയിട്ടു ദിവസങ്ങള്‍ കഴിഞ്ഞു . തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ജില്ലകാരായ നിക്ഷേപകര്‍ ദിനവും ബ്രാഞ്ചുകളില്‍ പോയി വെറും കയ്യോടെ മടങ്ങുകയാണ് . ഈ ബ്രാഞ്ചുകളില്‍ ഉള്ള സ്വര്‍ണ്ണ പണയം തിരികെ ആളുകള്‍ എടുക്കുന്നുണ്ട് .ഇങ്ങനെ കിട്ടുന്ന പണം ബന്ധപ്പെട്ട ബ്രാഞ്ചുകളില്‍ നിന്നും എങ്ങോട്ട് പോകുന്നു എന്ന് നിക്ഷേപകര്‍ ചോദിക്കുന്നു .കോന്നി എം എല്‍ എ യ്ക്കും നിക്ഷേപക പരാതി നല്‍കിയിരുന്നു . കോടികണക്കിന് രൂപയുടെ ഇടപാടുകള്‍ നിക്ഷേപകരുമായി ഉടമകള്‍ക്ക് ഉണ്ട് . കോവിഡ് സുരക്ഷ ഉള്ളതിനാല്‍ നിക്ഷേപകര്‍ക്ക് ഒത്തുകൂടുവാനോ തുടര്‍ നടപടികള്‍ യഥാസമയം അറിയുവാനോ കഴിയുന്നില്ല .

നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം മാസങ്ങളായി തിരികെ നല്‍കിയിട്ടില്ല . പലിശ പോലും മുടങ്ങിയവര്‍ കൂട്ടമായി എത്തിയതോടെ ഉടമകള്‍ മാറി നിന്നു . കൂടുതല്‍ ആളുകള്‍നിക്ഷേപം തിരികെചോദിച്ചു എത്തിയതോടെ വകയാറിലെ പ്രധാന ഓഫീസ് അടച്ചു .
ഉടമകള്‍ ഏതെങ്കിലും തരത്തില്‍ രാജ്യം വിടുവാന്‍ ഉള്ള സാഹചര്യം ഉണ്ടായാല്‍ അത് പോലീസ് ഭാഗത്തെ കാര്യമായി ബാധിക്കും . നിക്ഷേപകര്‍ കൂട്ടമായി പോലീസ് സ്റ്റേഷനില്‍ എത്തുവാനും ശ്രമിക്കും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!