Trending Now

നാടിന് ഉത്സവമായി “ഗംഗാ കുടിവെള്ള പദ്ധതി ” സമർപ്പിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രത്യേക സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 120 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ബ്രഹത് പദ്ധതിയ്ക്കാണ് ആരംഭമാകുന്നത്. മുടങ്ങികിടന്ന പദ്ധതിക്കാണ് ഇപ്പോൾ പഞ്ചായത്ത് ഭരണ സമിതി ഇടപെട്ട് പൂർത്തിയാക്കുന്നത് . കോന്നി ഗ്രാമ പഞ്ചായത്തിലെ ചിറ്റൂർ മുക്ക് കേന്ദ്രീകരിച്ചുള്ള വാർഡ് 18 ലെ 100 കുടുംബങ്ങളിലെ ഗുണഭോക്താക്കളും പ്രമാടം ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 ലെ 20 കുടുംബങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
കോന്നി – പ്രമാടം ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത ഇടപെടീല്‍ ഫലമായിട്ടാണ് പദ്ധതി പൂർണ്ണതയിൽ എത്തുന്നത്.

2007 ൽ തുടക്കം കുറിച്ച് പ്രാധമിക നടപടികൾ ആരംഭിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും തുടർനടപടി ക്രമങ്ങൾ സാങ്കേതിക കാരണങ്ങളാൽ മുടങ്ങി പോയിരുന്നു തുടർനടപടിയുടെ ഭാഗമായി 2014 – 15 വാർഷിക പദ്ധതിയിൽ വാട്ടർ ടാങ്കിന് തുക അനുവദിച്ച് നിർമ്മാണം ആരംഭിച്ചു. അതിന് ശേഷം 2016-17 വാർഷിക പദ്ധതി കാലഘട്ടത്തിൽ ഗംഗാ കുടിവെള്ള പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായായി കോന്നി ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രത്യേക സഹായത്തോടെ യാണ് പദ്ധതി പൂർത്തീകരിക്കുന്നത്.

കോന്നി ഗ്രാമ പഞ്ചായത്ത് ജലനിധി പദ്ധതിയുമായി ചേർന്ന് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ‘ജലം ജീവനാണ്’ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ തുടർനടപടികൾക്കാണ് ഇതോടെ തുടക്കമാകുന്നത്.

 

 

കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് പദ്ധതി പ്രദേശത്തെ നാല് പ്രധാന സ്ഥലങ്ങളിൽ വെച്ചാണ് ഉദ്ഘാടനം ചെയ്തത്.അടൂർ പ്രകാശ് MP വാട്ടർ ടാങ്ക് പ്രദേശത്ത് തിരിതെളിച്ച് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.പമ്പ് ഹൗസ് പ്രദേശത്ത് പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്‌ധ്യക്ഷ എലിസബത്ത് അബു ലോഗോ പ്രകാശനം നിർവ്വഹിച്ചു.കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി എം അദ്ധ്യക്ഷത വഹിച്ചു. കോന്നിയൂർ പി.കെ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ലിസി സാം സ്വാഗതം ആശംസിച്ചു.ലീല രാജൻ, റോജി ഏബ്രഹാം, ചിറ്റൂർ ശങ്കർ, പ്രവീൺ പ്ലവിളയിൽ, മോഹനൻകാലായിൽ, അനിസാബു, ദീനാമ്മ റോയി, ഇ.പി ലീലാമണി, ശോഭ മുരളി, സുലേഖ. വി.നായർ, സമിതി പ്രസിഡന്റ് പി.എൻ ഗോപാലൻ, സെക്രട്ടറി കെ.എസ് എബ്രഹാം, ഖജാൻജി ഒ.വി.വിജയൻ, നിർമ്മാണ കമ്മറ്റി ചെയർമാൻ ബിനു. പി.ജോർജ്ജ് എന്നിവർ പ്രസംഗിച്ചു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!