Trending Now

ഭൂരഹിതര്‍ കുടില്‍കെട്ടി സമരം ചെയ്യുമെന്ന് രഹസ്യ വിവരം

കോന്നി അരുവാപ്പുലം കല്ലേലി മേഖലയില്‍ റവന്യൂ വകുപ്പ് നിരീക്ഷണം ശക്തമാക്കി

കോന്നി വാര്‍ത്ത ഡോട്ട് കോം : ഭൂരഹിതരായ ലക്ഷകണക്കിന് ആളുകള്‍ അപേക്ഷകളുമായി വില്ലേജ് ഓഫീസുകളില്‍ കാത്തു കെട്ടി കിടക്കുമ്പോള്‍ പാട്ടകാലാവധി കഴിഞ്ഞ ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി ഇപ്പൊഴും കൈവശം  വച്ച് ആദായം എടുക്കുന്ന കുത്തക പാട്ട കമ്പനിയെ സഹായിച്ചു കൊണ്ടിരിക്കുന്ന റവന്യൂ വകുപ്പിന്‍റെ നടപടികള്‍ അവസാനിപ്പിക്കണം എന്നു ജന മുന്നേറ്റ മുന്നണിയും ,നേതാജി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റിയും ആവശ്യം ഉന്നയിച്ചു .

പാട്ടകാലാവധി കഴിഞ്ഞ പത്തനംതിട്ട കോന്നി കല്ലേലിയില്‍ ഉള്ള 2629 ഏക്കര്‍ ഭൂമി സര്‍ക്കാരിന്‍റെ എന്നു റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടും ഹാരിസണ്‍ ഈ ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചു കൊടുത്തില്ല എങ്കില്‍ ശക്തമായ സമര പരിപാടികള്‍ തുടങ്ങും എന്നു ഭാരവാഹികള്‍ അറിയിച്ചു .
ഭൂരഹിതര്‍ കുടില്‍ കെട്ടി സമരം ശക്തമാക്കുമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോന്നി റവന്യൂഅധികാരികള്‍ കല്ലേലി ചെളിക്കുഴി മേഖലയും കല്ലേലി ഹാരിസണ്‍ തോട്ട ഭാഗവും നിരീക്ഷിച്ചു .
രണ്ടു തണ്ടര്‍ പേരിലായി 2629 ഏക്കര്‍ സ്ഥലമാണ് പാട്ട കാലാവധി കഴിഞ്ഞു ഇവിടെ ഉള്ളത് എന്നാണ് അരുവാപ്പുലം വില്ലേജില്‍ നിന്നും സമര സമിതി നേതാക്കള്‍ക്ക് കിട്ടിയ വിവരം . സര്‍ക്കാര്‍ ഭൂമി ആണെന്ന് റവന്യൂ വകുപ്പ് ആവര്‍ത്തിച്ചു പറയുന്നു . ഭൂമി വീണ്ടെടുക്കാന്‍ റവന്യൂ വകുപ്പ് കോടതി മുഖേന പുതിയ നടപടികള്‍ തുടങ്ങിയിട്ടുണ്ട് . ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ പാട്ടക്കാലാവധി കഴിഞ്ഞ ഏക്കര്‍ കണക്കിനു ഭൂമി ഉണ്ട് .

ഈ ഭൂമി പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുത്തു ഭൂരഹിതരായ ആളുകള്‍ക്ക് നല്‍കണം എന്നാണ് ആവശ്യം . ഉടന്‍ തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഭൂരഹിതരായ ആയിരക്കണക്കിന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരും ആദിവാസി സമൂഹവും മറ്റ് ഇതര ഭൂരഹിതരും ഈ ഭൂമിയ്ക്കു വേണ്ടി ഉള്ള സമരം ശക്തമാക്കും എന്നു ജന മുന്നേറ്റ മുന്നണി സംസ്ഥാന ചെയര്‍മാന്‍ നറുകര ഗോപി , നേതാജി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സജിത്ത് നാരായണ മംഗലവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു .

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു