Trending Now

പോപ്പുലർ ഫിനാൻസിലെ സാമ്പത്തിക തട്ടിപ്പില്‍ സമഗ്ര അന്വേഷണംവേണം : ബിജെപി

കോന്നി പോലീസ് സ്റ്റേഷനിൽ ബിജെപി പരാതി നല്‍കി

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട കോന്നി വകയാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസ് എന്ന സ്ഥാപനം മൈ പോപ്പുലർ മറൈൻ പ്രോഡക്റ്റ് എൽ എൽ പി, പോപ്പുലർ ഡീലേഴ്സ് & ഓൾഡ്,പോപ്പുലർ ട്രേഡേർസ്,സാന്‍ , തുടങ്ങിയ പേരുകളില്‍ ഉള്ള കമ്പനികളുടെ പേരിൽ ആയിരകണക്കിന് വ്യക്തികളുടെ നിക്ഷേപങ്ങൾ സ്വീകരിച്ചിട്ട് ഇപ്പോൾ മടക്കി നല്‍കുന്നില്ല . ഈ ഗുരുതരമായ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഗൗരവമായ നടപടികൾപോലീസ് സ്വീകരിക്കണം എന്നു ബി ജെ പി ആവശ്യപ്പെട്ടു .

നൂറുകണക്കിനു ആളുകളില്‍ നിന്നും വൻതുക സ്വീകരിച്ചിട്ട് ഇപ്പോൾ മടക്കി നൽകുവാൻ കൂട്ടാക്കുന്നില്ല. നിക്ഷേപകർ ഫോൺ വിളിച്ചിട്ട് ബന്ധപ്പെടുവാൻ പോലും മാനേജ്മെൻറ് തയ്യാറാകുന്നില്ല.ഈ സ്ഥാപനത്തിൽ നിന്നും പണവും സ്വർണവും നിക്ഷേപിച്ചവരുടെ തുകയും സ്വർണവും അടക്കമുള്ളവ തിരികെ നൽകാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പല കമ്പനികളുടെ പേരിൽ നിക്ഷേപം സ്വീകരിച്ച് നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ ക്കെതിരെ നടപടികൾ സ്വീകരിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു . ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് അടങ്ങുന്ന സംഘം പോപ്പുലർ ഫിനാൻസ് സന്ദർശിക്കുകയും, നിക്ഷേപകരുടെ പരാതികൾ നേരിട്ട അന്വേഷിച്ചറിയുകയും ചെയ്തു .ഈ സാമ്പത്തിക തട്ടിപ്പുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോന്നി പോലീസ് സ്റ്റേഷനിൽ ബിജെപി പരാതി നല്‍കി . ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ രാകേഷ്, സുരേഷ് കാവുങ്കൽ, മണ്ഡലം വൈസ് പ്രസിഡൻറ് കണ്ണൻ ചിറ്റൂർ,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്,ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബാലഗോപാൽ യുവമോർച്ച മണ്ഡലം സെക്രട്ടറി വൈശാഖ് വി എന്നിവർ നിക്ഷേപകരില്‍ നിന്നും പരാതി കേട്ടു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!