പത്തനംതിട്ട ജില്ലയിലെ 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാര്‍ഗവി (90), പത്തനംതിട്ട അടൂര്‍ സ്വദേശി ഷംസുദീന്‍ (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജന്‍ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പന്‍ (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 182 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിലെ 519 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 297 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 214 പേര്‍ക്കും, കോട്ടയം ജില്ലയിലെ 198 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 154 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 122 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 89 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 78 പേര്‍ക്കും, കൊല്ലം ജില്ലയിലെ 74 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 55 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 38 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 224 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 65 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 101 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 103 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 263 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 17,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,611 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,687 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,55,928 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,759 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1730 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,291 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,76,358 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,53,433 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഷൊര്‍ണൂര്‍ (6), കിഴക്കഞ്ചേരി (6), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9), കുളക്കട (2, 3), വെളിനല്ലൂര്‍ (2, 3), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍ (സബ് വാര്‍ഡ് 11), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2), തിരുവനന്തപുരം ജില്ലയിലെ കിഴുവല്ലം (1), ഒറ്റശേഖരമംഗലം (10, 12), ദേലാംപാടി (3), മൂളിയാര്‍ (8), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (4), കുളനട (12), എറണാകുളം ജില്ലയിലെ കണ്ടക്കടവ് (സബ് വാര്‍ഡ് 3), പാമ്പാക്കുട (13), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (8, 9, 11), കോട്ടയം ജില്ലയിലെ മീനാടം (6), മലപ്പുറം ജില്ലയിലെ വഴിക്കടവ് (6, 11, 12, 13, 14, 15, 21, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മൂരിയാട് (വാര്‍ഡ് 9), തിരുവില്വാമല (4), പാണഞ്ചേരി (6 (സബ് വാര്‍ഡ്) 7, 8), വയനാട് ജില്ലയിലെ അമ്പലവയല്‍ (2, 3), തരിയോട് (8, 9), കോട്ടത്തറ (10), പാലക്കാട് ജില്ലയിലെ നെന്മാറ (19), കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ (1, 10, 11), ഈസ്റ്റ് എളേരി (14, 15), പാലക്കാട് ജില്ലയിലെ അഗളി (9), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (6), എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ നിലേശ്വരം (1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 572 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 19 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1817.
ജില്ലയില്‍ ഇതുവരെ ആകെ 2208 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1127 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും അഞ്ചുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 75 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ 19 പേര്‍ കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും എട്ടുപേര്‍ നെല്ലാട് ക്ലസ്റ്ററില്‍ നിന്നും നാലുപേര്‍ കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതരായി. നാലുപേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
• വിദേശത്തുനിന്ന് വന്നവര്‍
1) ഖത്തറില്‍ നിന്നും എത്തിയ ചിറ്റാര്‍, കരിക്കയം സ്വദേശി (40)
2) ദുബായില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (26)
3) സൗദിയില്‍ നിന്നും എത്തിയ കുമ്മണ്ണൂര്‍ സ്വദേശി (53)
4) ദുബായില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിനി (41)
5) ദുബായില്‍ നിന്നും എത്തിയ വെസ്റ്റ് ഓതറ സ്വദേശിനി (24)
6) ദുബായില്‍ നിന്നും എത്തിയ പെരുനാട് സ്വദേശി (22)
7) ഇറാക്കില്‍ നിന്നും എത്തിയ ചാലക്കൂഴി, അഴിയിടത്ത്ചിറ സ്വദേശി (31)
• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
8) ബാംഗ്ലൂരില്‍ നിന്നും എത്തിയ ചൂരക്കോട് സ്വദേശി (70)
9) ലഡാക്കില്‍ നിന്നും എത്തിയ കുളനട സ്വദേശി (35)
10) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പെരുന്തുരുത്തി സ്വദേശിനി (37)
11) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പെരുന്തുരുത്തി സ്വദേശിനി (30)
12) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശി (50)
• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
13) മലയാലപ്പുഴ സ്വദേശി (59). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
14) കൂടല്‍ സ്വദേശിനി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
15) വലഞ്ചുഴി സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
16) കലഞ്ഞൂര്‍ സ്വദേശിനി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
17) കുളനട, കൈപ്പുഴ നോര്‍ത്ത് സ്വദേശി (63). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
18) തുവയൂര്‍ സൗത്ത് സ്വദേശിനി (8). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
19) ചെന്നീര്‍ക്കര സ്വദേശി (78). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം ബാധിച്ചു.
20) തുവയുര്‍ സൗത്ത് സ്വദേശി (13). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
21) തുവയുര്‍ സൗത്ത് സ്വദേശിനി (20). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
22) തുവയുര്‍ സൗത്ത് സ്വദേശിനി (66). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
23) തുവയുര്‍ സൗത്ത് സ്വദേശി (47). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
24) തുവയുര്‍ സൗത്ത് സ്വദേശിനി (44). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
25) തുവയുര്‍ സൗത്ത് സ്വദേശിനി (23). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
26) തുവയുര്‍ സൗത്ത് സ്വദേശിനി (26). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
27) തുവയുര്‍ സൗത്ത് സ്വദേശി (31). അടൂര്‍ ഗടഞഠഇ ഡിപ്പോയിലെ ജീവനക്കാരനാണ്. കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
28) കാട്ടൂര്‍ സ്വദേശിനി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
29) അയിരൂര്‍ സ്വദേശിനി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
30) വളളംകുളം സ്വദേശി (13). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
31) വളളംകുളം സ്വദേശിനി (13). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
32) വളളംകുളം സ്വദേശിനി (13). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
33) വളളംകുളം സ്വദേശിനി (41). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
34) ഓതറ വെസ്റ്റ് സ്വദേശി (87). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
35) കോന്നി, മങ്ങാരം സ്വദേശി (4). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
36) കോന്നി, മങ്ങാരം സ്വദേശിനി (10). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
37) കോന്നി, മങ്ങാരം സ്വദേശിനി (31). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
38) കോന്നി, മങ്ങാരം സ്വദേശിനി (62). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
39) വകയാര്‍ സ്വദേശി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
40) വകയാര്‍ സ്വദേശിനി (5). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
41) വകയാര്‍ സ്വദേശിനി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
42) വകയാര്‍ സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
43) മലയാലപ്പുഴ സ്വദേശിനി (58). മൈലപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
44) കുമ്മണ്ണൂര്‍ സ്വദേശിനി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
45) പൂങ്കാവ് സ്വദേശിനി (8). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
46) പൂങ്കാവ് സ്വദേശിനി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
47) കൈതക്കുന്ന് സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
48) കൈതക്കുന്ന് സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
49) മലയാലപ്പുഴ താഴം സ്വദേശിനി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
50) തെക്കുതോട് സ്വദേശിനി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
51) തുവയൂര്‍ സൗത്ത് സ്വദേശി (31). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
52) തുവയൂര്‍ സൗത്ത് സ്വദേശി (32). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
53) തുവയൂര്‍ സൗത്ത് സ്വദേശിനി (58). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
54) തുവയൂര്‍ സൗത്ത് സ്വദേശിനി (87). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
55) തുവയൂര്‍ സൗത്ത് സ്വദേശിനി (35). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
56) അടൂര്‍, കണ്ണംകോട് സ്വദേശി (49). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
57) പുതുശ്ശേരി ഭാഗം സ്വദേശി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
58) പന്തളം, പൂഴിക്കാട് സ്വദേശിനി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
59) വായ്പ്പൂര്‍ സ്വദേശിനി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം ബാധിച്ചു.
60) അറുകാലിക്കല്‍ സ്വദേശിനി (19). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
61) അടൂര്‍, കണ്ണംകോട് സ്വദേശി (58). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
62) അടൂര്‍, കണ്ണംകോട് സ്വദേശിനി (50). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
63) ഇലന്തൂര്‍ സ്വദേശി (19). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
64) ഇലന്തൂര്‍ സ്വദേശി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
65) ഇലന്തൂര്‍ സ്വദേശിനി (73). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
66) ഇലന്തൂര്‍ സ്വദേശി (13). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
67) ഇലന്തൂര്‍ സ്വദേശിനി (15). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
68) ഇലന്തൂര്‍ സ്വദേശിനി (71). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
69) ഇലന്തൂര്‍ സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
70) ഇലന്തൂര്‍ സ്വദേശി (15). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
71) ഇലന്തൂര്‍ സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
72) ഇലന്തൂര്‍ സ്വദേശി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
73) കുടമുക്ക് സ്വദേശി ഒരു മാസം പ്രായമുളള ആണ്‍കുട്ടി. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
74) ഇലന്തൂര്‍ സ്വദേശിനി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
75) പറന്തല്‍ സ്വദേശി (28). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
76) പന്തളം, കുരമ്പാല സ്വദേശി (3). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
77) കുളനട, ഞെട്ടൂര്‍ സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
78) ഇലന്തൂര്‍ സ്വദേശിനി (5). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
79) ഇലന്തൂര്‍ സ്വദേശിനി (42). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
80) വളളംകുളം സ്വദേശി (10). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
81) വളളംകുളം സ്വദേശി (35). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
82) നിരണം സ്വദേശിനി (77). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
83) വളളംകുളം സ്വദേശിനി (60). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി
84) വളളംകുളം സ്വദേശി (52). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി
85) തിരുവല്ല, മഞ്ഞാടി സ്വദേശിനി (64). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
86) തിരുവല്ല മഞ്ഞാടി സ്വദേശി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
87) കുറ്റൂര്‍ സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
ഇന്ന് കോവിഡ്-19 മൂലം ജില്ലയില്‍ ഒരാള്‍ മരണമടഞ്ഞു. 17.08.2020 രോഗം സ്ഥിരീകരിച്ച കവിയൂര്‍ സ്വദേശി വി.പി.രാമകൃഷ്ണപിളള (83) കോട്ടയം മെഡിക്കല്‍ കോളേജില്‍ 19.08.2020-ല്‍ മരണമടഞ്ഞു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 7 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ ഒരാള്‍ ക്യാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
പത്തനംതിട്ട ജില്ലക്കാരായ 383 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 374 പേര്‍ ജില്ലയിലും 9 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 142 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 29 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 71 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 35 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 105 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 30 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 414 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 99 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 5598 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1443 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1691 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 107 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 132 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8732 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമ നമ്പര്‍, പരിശോധനയുടെ പേര്-ഇന്നലെ വരെ ശേഖരിച്ചത് – ഇന്ന് ശേഖരിച്ചത്-ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)-46487-523-47010
2, ട്രൂനാറ്റ് പരിശോധന- 1288-21-1309
3, റാപ്പിഡ് ആന്റിജന്‍ പരിശോധന- 6064-813-6847
4, റാപ്പിഡ് ആന്റിബോഡി പരിശോധന- 485-0-485
ആകെ ശേഖരിച്ച സാമ്പിളുകള്‍-54324- 1357-55681
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 325 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1368 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.32 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.83 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 22 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 94 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1179 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ്.II വിഭാഗങ്ങളില്‍പ്പെട്ട 105 ജീവനക്കാര്‍ക്ക് ഡെഡ് ബോഡി മാനേജ്‌മെന്റ് പരിശീലനം നല്‍കി.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.