Trending Now

കോന്നി വകയാര്‍ പോപ്പുലര്‍ ബാങ്കിന് എതിരെ ഇടപാടുകാര്‍ പരാതി നല്‍കി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും നൂറുകണക്കിനു ബ്രാഞ്ചും മിനി ബ്രാഞ്ചും ഉള്ള പോപ്പുലര്‍ ബാങ്കിന് എതിരെ ഇടപാടുകാര്‍ പരാതി നല്‍കി . കോന്നി പോലീസിലും ,കോന്നി എം എല്‍ എ യ്ക്കും പരാതി നല്‍കിയതായി ഇടപാടുകാര്‍ അറിയിച്ചു . ഇതുവരെയായി 48 ആളുകളുടെ പരാതി പോലീസ് സ്റ്റേഷനില്‍ ലഭിച്ചതായി അറിയുന്നു .
ഈ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്ത ചെറുതും വലുതുമായ തുക കാലാവധി കഴിഞ്ഞിട്ടും മടക്കി നല്‍കുന്നില്ല എന്നാണ് പരാതി . ഏതാനും ദിവസമായി ഇടപാടുകാര്‍ ഒറ്റയ്ക്കും കൂട്ടവുമായി ബാങ്കിന്‍റെ ഹെഡ് ഓഫീസില്‍ എത്തുന്നു എങ്കിലും ഡെപ്പോസിറ്റ് കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല . വെള്ള പേപ്പറില്‍ 45 ദിവസത്തിന് ഉള്ളില്‍ നല്‍കാം എന്നൊരു സന്ദേശം മാത്രമാണു നല്‍കിയത് .
ഏറെ ദിവസമായി ഇടപാടുകാര്‍ ഹെഡ് ഓഫീസിലും ബന്ധപ്പെട്ട ബ്രാഞ്ചുകളില്‍ എത്തി ഡെപ്പോസിറ്റ് തിരികെ ചോദിക്കുന്നു .
ബാങ്ക് ഭാഗത്ത് നിന്നും ഇന്ന് ഒരു മാധ്യമത്തിന് തങ്ങളുടെ ഭാഗം വിശദമാക്കിയ മറുപടി നല്‍കി . ബാങ്കിന് വായ്പ്പകള്‍ സംഘടിപ്പിക്കാന്‍ നീക്കം ഉണ്ടെന്നും അല്ലെങ്കില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറാനും ഇതുവഴി ഇടപാടുകാരുടെ പണത്തിന് സുരക്ഷ ഒരുക്കുവാനും കഴിയുമെന്ന് എം ഡി യുടെ പറഞ്ഞതായാണ് വാര്‍ത്ത വന്നത് .

ലോക്ക് ഡൌണ്‍ സമയത്ത് പലിശ മുടങ്ങിയതോടെ ആണ് ഇടപാടുകാര്‍ ഡെപ്പോസിറ്റ് തുക മടക്കി ചോദിച്ചതു എന്നും കൂടുതല്‍ ആളുകള്‍ എത്തി തുക ചോദിച്ചതോടെ ആണ് പ്രതിസന്ധി നേരിട്ടത് എന്നുമാണ് ബാങ്ക് ഭാഗത്തെ മറുപടിയായി പത്രം നല്‍കിയിരിക്കുന്നത് .
സ്ഥാപനത്തിന് എതിരെ പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍ എത്തി തുടങ്ങി . കേരളത്തിലെ മികച്ച നിലയില്‍ പ്രവര്‍ത്തിച്ച സ്വകാര്യ ബാങ്കാണ് ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നത് . കോന്നി പോലീസില്‍ ലഭിച്ച പരാതി ഒറ്റ കേസ്സായാണ് എടുക്കുന്നത് . പരാതി കൊടുത്തവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി .
കോന്നി എം എല്‍ എ യ്ക്കും ചിലര്‍ പരാതി നല്‍കി .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു