Trending Now

ഡ്രൈവിങ് സ്കൂളുകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കണം

അനധികൃത ഡ്രൈവിങ് പരിശീലനത്തിന് എതിരെ നടപടി സ്വീകരിക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തന അനുമതി നല്‍കിയെങ്കിലും ഡ്രൈവിങ് സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല . ഡ്രൈവിങ് സ്കൂള്‍ ഇല്ലാത്തവര്‍ പോലുംകോവിഡ് സുരക്ഷാ ക്രമീകരണം പാലിക്കാതെ പല സ്ഥലത്തും അനധികൃതമായി ഡ്രൈവിങ് പഠിപ്പിക്കുന്നു . പത്തനംതിട്ട ജില്ലാ സ്റ്റേഡിയ പരിസരം , തണ്ണിത്തോട് , ആറന്മുള ,നാല്‍ക്കാലിക്കല്‍ , വല്ലന , പന്തളം ,തിരുവല്ല ,റാന്നി , മല്ലപ്പള്ളി എന്നീ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ ചിലര്‍ ഡ്രൈവിങ് പരിശീലനം നല്‍കിവരുന്നത് അന്വേഷിച്ചു നടപടി സ്വീകരിക്കണം എന്ന് ഡ്രൈവിങ് സ്കൂള്‍ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു)പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു .

ഡ്രൈവിങ് സ്കൂളുകള്‍ മാസങ്ങളായി അടച്ചിട്ടിരിക്കുന്നു . നിബന്ധനകളോടെ ഒരാളെ വെച്ചെങ്കിലും ഡ്രൈവിങ് പരിശീലനം നല്‍കുവാന്‍ അനുമതി നല്‍കണം എന്നാവശ്യം ഉന്നയിച്ച് ജില്ലാ സെക്രട്ടറി ഷിജു എബ്രഹാം പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന് നിവേദനം നല്‍കി .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!