Trending Now

മാതൃകയായി “വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരള ” സര്‍ക്കാര്‍ കണ്ണ് തുറന്ന് കാണുക : ജനകീയ ഐക്യം

ദേശീയപതാക എല്ലാ പഞ്ചായത്തിലും ഉയര്‍ത്തി മാതൃകയായി “വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരള “
സര്‍ക്കാര്‍ കണ്ണ് തുറന്ന് കാണുക : ജനകീയ ഐക്യം

കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശസ്നേഹം ഉയര്‍ത്തി “വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരള ” എല്ലാ പഞ്ചായത്ത് പ്രദേശങ്ങളിലും ദേശീയപതാക ഉയര്‍ത്തി മാതൃകയായി . ഈ ഐക്യം കേരളമാകെ അലയടിക്കുന്നു .60 വയസ്സ് കഴിഞ്ഞ എല്ലാ പൌരനും ജീവിക്കാന്‍ പതിനായിരം രൂപ സര്‍ക്കാര്‍ നല്‍കണം . ന്യായമായ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച് കൊണ്ട് ജനക്ഷേമ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുക .
ഓണവുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ സര്‍ക്കാരിന്ഒരു മടിയും ഇല്ല .പാവങ്ങളായ ആളുകള്‍ക്ക് നക്കാപിച്ച നല്‍കി “സന്തോഷിപ്പിക്കുന്ന ” ഏര്‍പ്പാട് സര്‍ക്കാര്‍ നിര്‍ത്തണം . എല്ലാ ജനത്തിനും ഒരുപോലെ ഓണ സമ്മാനം നല്‍കൂ .
“മാനവര്‍ എല്ലാവരും ഒന്നു പോലെ “എന്നു പാടിയത് കൊണ്ട് എന്തു ഗുണം . കാലാ കാലങ്ങളില്‍ സര്‍ക്കാര്‍ നികുതി ഇനത്തില്‍ വാങ്ങിയ തുക ജനത്തിന് തിരിച്ചു നല്‍കുവാന്‍ കിട്ടിയ അവസരം ആണ് ഓണം പോലുള്ള ദിനം .പ്രിയപ്പെട്ട സര്‍ക്കാര്‍ ,സര്‍ക്കാര്‍ ജീവനകാര്‍ക്ക് നല്‍കുന്നഅതേ ഓണം ബോണസ്സ് എല്ലാ ജന വിഭാഗത്തിനും നല്‍കണം .
ഇന്ന് ദേശീയ പതാക എല്ലാ നിയമവും പാലിച്ച് കൊണ്ട് ഓരോ പഞ്ചായത്ത് ദേശത്തും ഉയര്‍ത്തിയ “വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരള ” സംഘടനയ്ക്ക് എല്ലാ ആശംസയും നേരുന്നു . ഓരോ വാര്‍ഡിലും ജന പ്രതിനിധികള്‍ വേണം . എങ്കില്‍ മാത്രമേ ആശയം നാളെ നടപ്പിലാകൂ . കൂടെ ഉണ്ട് ജനം .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു