ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മുടെ നാട്ടിലെ വാഹനങ്ങളിൽ നാം ദിനേന കാണുന്നുണ്ട് . എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഒരാൾക്ക് അയാളുടെ താൽപര്യം അനുസരിച്ച് വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് മാറ്റാൻ സാധിക്കുമോ?
രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നത് തന്നെയാണ് നമ്പർ പ്ലേറ്റുകളുടെ നിറങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് (പച്ച നിറം ഒഴികെ) .പച്ച നിറം മാത്രം ആ വാഹനത്തിലെ ഇന്ധനത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് വൈദ്യുതി ഇന്ധനമാക്കിയ ഇലക്ട്രിക് വാഹനങ്ങൾക്ക് രാജ്യത്ത് ഉടനീളം അനുവദിച്ചിട്ടുള്ളത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണ്.