Trending Now

കോന്നി മെഡിക്കൽ കോളേജില്‍ പിൻവാതിൽ നിയമനം അനുവദിക്കില്ല : ബി ജെ പി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജ് നിയമനങ്ങൾ സുതാര്യവും മാനദണ്ഡങ്ങൾ പാലിച്ചുള്ളതുമാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് സൂപ്രണ്ടിന് കത്ത് നൽകി.സി ജോലി വാഗ്ദാനം ചെയ്ത് അപേക്ഷകൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ലക്ഷക്കണക്കിന് യുവതീ-യുവാക്കൾ പി എസ് സി പരീക്ഷ എഴുതിയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തും നിയമനങ്ങൾക്കു കാത്തുനിൽക്കുമ്പോൾ പിൻവാതിൽ നിയമനം നടത്തുന്നത് അനുവദിക്കാനാവില്ല എന്നും പിൻവാതിൽ നിയമനം നടത്തിയാൽ നിയമപരമായും അല്ലാതെയും നേരിടുമെന്നും വി എ സൂരജ് പറഞ്ഞു.

ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ രാകേഷ് , സുരേഷ് കാവുങ്കൽ , സുനിൽ ചാങ്ങയിൽ,മണ്ഡലം വൈസ് പ്രസിഡണ്ട് കണ്ണൻ ചിറ്റൂർ,സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ, ജനറൽ സെക്രട്ടറി വിഷ്ണുദാസ്, ബിജെപി കോന്നി പഞ്ചായത്ത് പ്രസിഡൻറ് സുജിത്ത് ബാലഗോപാൽ എന്നിവർ പങ്കെടുത്തു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!