Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : 1426 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 72 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 297 മലപ്പുറം 242 കോഴിക്കോട് 158 കാസര്‍കോട് 147 ആലപ്പുഴ 146 പാലക്കാട് 141 എറണാകുളം 133 തൃശ്ശൂര്‍ 32 കണ്ണൂര്‍ 30 കൊല്ലം 25 കോട്ടയം 24 പത്തനംതിട്ട 20 വയനാട് 18 ഇടുക്കി 4.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 12 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള അഞ്ചു പേരുണ്ട്. രണ്ടുപേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 30 പേര്‍ രോഗമുക്തരായി

•വിദേശത്തുനിന്ന് വന്നവര്‍

1)സൗദിയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി(31)
2)ഷാര്‍ജയില്‍ നിന്നും എത്തിയ കോന്നി സ്വദേശി(30)
3)ഷാര്‍ജയില്‍ നിന്നും എത്തിയ മഞ്ഞനിക്കര സ്വദേശി(46)
4)ഷാര്‍ജയില്‍ നിന്നും എത്തിയ തിരുമൂലപുരം സ്വദേശിനി (35)
5)ദുബായില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി(29)
6)യു.എ.ഇ.യില്‍ നിന്നും എത്തിയ നെടുമ്പ്രം സ്വദേശി(30)

•മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

7)ബീഹാറില്‍ നിന്നും എത്തിയ പൂങ്കാവ് സ്വദേശി(22)
8)ബാംഗ്ലൂരില്‍ നിന്നും എത്തിയ പറക്കോട് സ്വദേശി(25)

•സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

9)മല്ലപ്പളളി സ്വദേശിനി (28). തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. അവിടെ മുന്‍പ് രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
10)പത്തനംതിട്ട സ്വദേശി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
11)നെല്ലിക്കാല സ്വദേശി (76). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
12)ഈസ്റ്റ് കല്ലട സ്വദേശി (52). എക്‌സൈസ് ഉദ്യോഗസ്ഥനാണ്. മുന്‍പ് രോഗബാധിതനായ എക്‌സൈസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
13)കുലശേഖരപതി സ്വദേശിനി(11). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
14)കുലശേഖരപതി സ്വദേശി(38). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
15)കുലശേഖരപതി സ്വദേശി(62). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
16)തേക്കുത്തോട് സ്വദേശിനി(49). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
17) തേക്കുത്തോട് സ്വദേശിനി(21). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
18)മാത്തൂര്‍ സ്വദേശി(50). ജില്ലാ പഞ്ചായത്തില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
19)മാത്തൂര്‍ സ്വദേശി (15). ജില്ലാ പഞ്ചായത്തില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
20)കോഴഞ്ചേരി സ്വദേശി(28). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

ജില്ലയില്‍ ഇതുവരെ ആകെ 1824 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 849 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 30 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1616 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 206 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 199 പേര്‍ ജില്ലയിലും ഏഴുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 63 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 37 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 3 പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 24 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 26 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 49 പേരും ഐസലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 24 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 226 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 27 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 4807 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1267 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1544 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 142 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7618 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍.

ക്രമനമ്പര്‍, പരിശോധനയുടെ പേര് -ഇന്നലെ വരെ ശേഖരിച്ചത്- ഇന്ന് ശേഖരിച്ചത്-ആകെ

1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)- 42426- 482- 42908
2, ട്രൂനാറ്റ് പരിശോധന- 1062 – 24- 1086
3,റാപ്പിഡ് ആന്റിജന്‍ പരിശോധന-3369- 254-3653
4, റാപ്പിഡ് ആന്റിബോഡി പരിശോധന- 485-0 – 485
ആകെ ശേഖരിച്ച സാമ്പിളുകള്‍-47342- 790-48132

856 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.68 ശതമാനമാണ്. ആകെ നടത്തുന്ന പരിശോധനകളില്‍ എത്ര സാമ്പിളുകള്‍ പോസിറ്റീവ് ആകുന്നുവെന്നതാണ് ഈ നിരക്ക് കാണിക്കുന്നത്. ഈ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുന്നത് ജില്ലയില്‍ ശരിയായ അളവില്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 30 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1266 കോളുകള്‍ നടത്തുകയും 15 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 8 ഡോക്ടര്‍മാര്‍ക്കും 36 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം നല്‍കി.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ ചേര്‍ന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!