കോന്നി വാര്‍ത്ത ഡോട്ട് കോം : 7 ദിവസത്തെ കോവിഡ് കണ്ടെയ്മെന്‍റ് സോണില്‍ നിന്നും കോന്നിയിലെ എല്ലാ വാര്‍ഡുകളെയും ഒഴിവാക്കിയതോടെ ഇന്ന് രാവിലെ മുതല്‍ കോന്നിയില്‍ വലിയ തിരക്ക് ആണ് . കോവിഡുമായി ബന്ധപ്പെട്ടു ആരോഗ്യ വകുപ്പ് നിര്‍ദേശം പൂര്‍ണ്ണമായും കാറ്റില്‍ പറത്തി . കോവിഡുമായി ബന്ധപ്പെട്ട സുരക്ഷാ ചുമതലകള്‍ പോലീസിന് കൈമാറിയിട്ടും കോന്നിയില്‍ യാതൊരു സുരക്ഷയും ഇല്ല. കോന്നി ടൌണില്‍ രണ്ടു തവണ കണ്ടെയ്മെന്‍റ് സോണ്‍ പ്രഖ്യാപിച്ചിരുന്നു . ആദ്യ തവണ ടൌണ്‍ വാര്‍ഡും പിന്നീട് പഞ്ചായത്ത് മുഴുവനും കണ്ടെയ്മെന്‍റ് സോണ്‍ ആയിരുന്നു . പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ കോവിഡ്കണ്ടെയ്മെന്‍റ് സോണില്‍ നിന്നും കോന്നിയെ ഒഴിവാക്കിയിരുന്നു .
കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണ്ണ തോതില്‍ ഇന്ന് മുതല്‍ തുറന്നതോടെ കോന്നി ടൌണിലേക്ക് ആളുകളുടെ ഒഴുക്ക് ഉണ്ടായി . മാസ്ക്ക് ധരിച്ചവരെക്കാള്‍ ഏറെ മാസ്ക്ക് താടിയ്ക്ക് താഴെ കെട്ടിയവരാണ് . സാമൂഹിക അകലം നിയമത്തില്‍ മാത്രം . 4 മാസത്തിനു ഇടയില്‍ ഇത്ര മാത്രം തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്ന് .
ഒരു സുരക്ഷാ മുന്നൊരുക്കവും ഇല്ലാതെ ഇങ്ങനെ ആളുകള്‍ കൂട്ടമായി എത്തിയാല്‍ കോന്നിയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉണ്ടാകും എന്നു ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഭയപ്പെടുന്നു . 10വയസ്സിന് താഴെ ഉള്ള കുട്ടികളെ നിര്‍ബന്ധമായും വീടുകളില്‍ ഇരുത്തണം എന്നുള്ള ആരോഗ്യ വകുപ്പിന്‍റെ നിരന്തര അറിയിപ്പുകള്‍ ഇവിടെ ആരും പാലിച്ചില്ല .കുഞ്ഞ് കുട്ടികളെയും കൊണ്ടായിരുന്നു പലരുടേയും കോന്നിയിലെ കറക്കം . 60 വയസ്സു കഴിഞ്ഞവരില്‍ പലരും മാസ്ക്ക് പോലും ധരിച്ചിട്ടില്ല . 60 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൌരരിലെ സ്ത്രീകള്‍ സാരിതലപ്പ് കൊണ്ട് മുഖം ഇടയ്ക്കു ഇടയ്ക്കു മറച്ചു .
കൈകഴുകല്‍ എല്ലാവരും മറന്നു .
ചിത്രം : ജയകുമാര്‍ / ലെന്‍സ് മാന്‍