Trending Now

ജില്ലയില്‍ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 5166 പേര്‍

ജില്ലയില്‍ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 5166 പേര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലെ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 1607 കുടുംബങ്ങളിലെ 5166 പേര്‍ കഴിയുന്നു. ഇതില്‍ 2087 പുരുഷന്‍മാരും 2232 സ്ത്രീകളും 847 കുട്ടികളും ഉള്‍പ്പെടുന്നു. മാറ്റി പാര്‍പ്പിച്ചതില്‍ കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള ആറു പേരും ഉള്‍പ്പെടും. മാറ്റി പാര്‍പ്പിച്ചവരില്‍ 60 വയസിന് മുകളിലുള്ള 405 പേരാണ് ഉള്ളത്.
കോന്നി താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 93 കുടുംബങ്ങളില്‍പെട്ട 267 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇതില്‍ 98 പുരുഷന്‍മാരും 113 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു. കോന്നി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 55 പേരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.

മല്ലപ്പള്ളി താലൂക്കില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 68 കുടുംബങ്ങളില്‍ നിന്നായി 235 പേരെയാണ് മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 107 പുരുഷന്‍മാരും 85 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടും. മല്ലപ്പള്ളി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 34 പേരെയാണ് മാറ്റിതാമസിപ്പിച്ചത്.

തിരുവല്ല താലൂക്കില്‍ 84 ദുരിതാശ്വാസ ക്യാമ്പുകളിലായി 1104 കുടുംബങ്ങളില്‍ നിന്നായി 3628 പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 1501 പുരുഷന്‍മാരും 1587 സ്ത്രീകളും 540 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കില്‍ 60 വയസിന് മുകളിലുള്ള 206 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്.

കോഴഞ്ചേരി താലൂക്കില്‍ 20 ക്യാമ്പുകളിലായി 229 കുടുംബങ്ങളില്‍ നിന്നായി 710 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 269 പുരുഷന്‍മാരും 300 സ്ത്രീകളും 141 കുട്ടികളും ഉള്‍പ്പെടും. കോഴഞ്ചേരി താലൂക്കില്‍ മാറ്റിപാര്‍പ്പിച്ചവരില്‍ 60 വയസിന് മുകളിലുള്ള 83 പേരും ഉണ്ട്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള ആറു പേരെയും കോഴഞ്ചേരി താലൂക്കില്‍ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി.

റാന്നി താലൂക്കില്‍ നാല് ക്യാമ്പുകളിലായി 81 കുടുംബങ്ങളില്‍ നിന്നായി 227 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇതില്‍ 75 പുരുഷന്‍മാരും 101 സ്ത്രീകളും 51 കുട്ടികളും ഉള്‍പ്പെടുന്നു. റാന്നി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 13 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്.

അടൂര്‍ താലൂക്കില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 32 കുടുംബങ്ങളില്‍ നിന്നായി 99 പേരെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 37 പുരുഷന്‍മാരും 46 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടും. അടൂര്‍ താലൂക്കില്‍ 60 വയസിന് മുകളിലുള്ള 14 പേരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു