കാട്ടുപന്നി കൃഷി നശിപ്പിച്ചു : ചെങ്ങറ : 500 മൂട് കപ്പ ,കോന്നി മാരൂര്‍പ്പാലം : കപ്പ ,ചേമ്പ് ,കാച്ചില്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : മഴ കൂടിയതോടെ കാട്ടുപന്നികളുടെ ശല്യം കൂടി . വ്യാപകമായി കൃഷി നശിപ്പിച്ചു . ചെങ്ങറ സമരഭൂമിയില്‍ കൃഷിചെയ്തിരുന്ന വിളവെത്തിയ 500 മൂട് കപ്പ കാട്ടുപന്നി തിന്നു തീര്‍ത്തു . കോന്നി മാരൂര്‍പ്പാലത്ത് സുരക്ഷാ വേലി ഒരുക്കി നിര്‍ത്തിയ കൃഷിയിടത്തിലും കാട്ടുപന്നി എത്തി കപ്പയും മറ്റ് കാര്‍ഷിക വിളകളും തിന്നു . കോന്നി മാരൂര്‍പ്പാലം നിവാസി ഓക്കെ മണിയുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ നിന്ന കപ്പയും ചേമ്പും മലേഷ്യന്‍ പ്ലാവിന്‍ തൈകളും തിന്നു തീര്‍ത്തു .
കോന്നി മേഖലയിലെ നിരവധി കൃഷിയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിച്ചു . വന മേഖലയില്‍ നിന്നുംരാത്രികാലങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടായി കൃഷിയിടത്തില്‍ ഇറങ്ങുകയും ഒരു പ്രദേശമാകെ കൃഷി നാശം വരുത്തുന്നു . കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൃഷിയിടത്തില്‍ വെച്ചു തന്നെ വെടിവെച്ച് കൊല്ലുവാന്‍ ഉള്ള നിയമം ആദ്യം നടപ്പിലാക്കിയ താലൂക്ക് ആണ് കോന്നി . അരുവാപ്പുലം മിച്ച ഭൂമിയ്ക്കു സമീപം വെച്ചു ഒരു കാട്ടുപന്നിയെ വനം വകുപ്പ് വെടിവെച്ച് കൊന്നു എന്നല്ലാതെ പിന്നീട് വനം വകുപ്പ് തങ്ങളുടെ “ജോലി “യില്‍ നിന്നും പിന്നോട്ടു പോയി . കര്‍ഷകന്‍റെ ” ഓണക്കാല ” വിഭവങ്ങള്‍ ആണ് കാട്ടുപന്നികള്‍ തിന്നു തീര്‍ത്തുകൊണ്ടു ഇരിക്കുന്നത്