Trending Now

പത്തനംതിട്ട ജില്ലയില്‍ 73 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ 73 ദുരിതാശ്വാസ ക്യാമ്പുകളിലായി 609 കുടുംബങ്ങളിലെ 2101 പേര്‍ കഴിയുന്നു. ഇതില്‍ 856 പുരുഷന്‍മാരും 876 സ്ത്രീകളും 369 കുട്ടികളുമാണ് ഉള്‍പ്പെടുന്നു. കോന്നി താലൂക്കില്‍ ഏഴ് ക്യാമ്പുകളിലായി 97 കുടുംബങ്ങളിലെ 269 പേരും, മല്ലപ്പള്ളി താലൂക്കില്‍ 11 ക്യാമ്പുകളിലായി 63 കുടുംബങ്ങളിലെ 229 പേരും, തിരുവല്ല താലൂക്കിലെ 30 ക്യാമ്പുകളിലായി 258 കുടുംബങ്ങളിലെ 899 പേരും, റാന്നി താലൂക്കില്‍ 11 ക്യാമ്പുകളായി 82 കുടുംബങ്ങളിലെ 404 പേരും കോഴഞ്ചേരി താലൂക്കില്‍ 14 ക്യാമ്പുകളിലായി 109 കുടുംബങ്ങളിലെ 360 പേരുമാണ് കഴിയുന്നത്. അടൂര്‍ താലൂക്കില്‍ നിലവില്‍ ക്യാമ്പുകള്‍ തുറന്നിട്ടില്ല.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയില്‍ ജില്ലയിലെ 161 കര്‍ഷകര്‍ക്ക് 42.57 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!