പ്ലസ് വണ്‍ ഏകജാലകം ഹെല്‍പ്പ് ഡസ്‌ക്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തിന് ബി.ആര്‍.സി തലത്തിലും ക്ലസ്റ്റര്‍ തലത്തിലും ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു. ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പല്‍ പ്രദേശത്തുമുള്ള ക്ലസ്റ്റര്‍ സെന്ററുകളിലും 11 സബ്ജില്ലകളിലുമുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും ഹെല്‍പ്പ് ഡസ്‌ക് 14 വരെ പ്രവര്‍ത്തിക്കും. സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ അടുത്തുള്ള ബിആര്‍സിയുമായി ബന്ധപ്പെടണമെന്ന് സമഗ്രശിക്ഷ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ബിആര്‍സികളുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ.
അടൂര്‍- 04734 220620, ആറന്മുള – 0468 2289104, കോന്നി – 0468 2242475,
കോഴഞ്ചേരി – 0468 2211277, മല്ലപ്പള്ളി – 0469 2785453, പന്തളം – 04734 256055,
പത്തനംതിട്ട – 0468 2320913, പുല്ലാട് – 0468 2669798, റാന്നി – 04735 229883,
തിരുവല്ല – 0469 2631921, വെണ്ണിക്കുളം- 0469 2655984.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!