Trending Now

പോസ്റ്റ് ഓഫീസുകളില്‍ നിന്നും സ്വര്‍ണബോണ്ടുകള്‍ വാങ്ങാം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : റിസര്‍വ് ബാങ്ക് ഈ വര്‍ഷം പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടുകള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ ഏഴു വരെ തിരുവല്ല ഡിവിഷന്‍റെ കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും വാങ്ങാം. എട്ടുവര്‍ഷമാണ് കാലാവധി. കാലാവധിക്ക് ശേഷം അന്നത്തെ തങ്കവിലയ്ക്ക് ബോണ്ട് ക്ലോസ് ചെയ്യാം. അത് കൂടാതെ 2.5 ശതമാനം പലിശയും ലഭിക്കും.
വ്യക്തികള്‍ക്ക് കുറഞ്ഞത് ഒരു ഗ്രാം മുതല്‍ പരമാവധി നാലു കിലോ വരെയും ട്രസ്റ്റുകള്‍ക്ക് 20 കിലോ വരെയും ഉള്ള തുകയ്ക്ക് ബോണ്ടുകള്‍ വാങ്ങാം. ഇത് സ്വര്‍ണ്ണം പോലെതന്നെ ബാങ്കുകളില്‍ ഈട് നല്‍കാനും, അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വില്‍പന നടത്താനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447595669.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!