കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ തിരുവല്ല താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ 32 പരാതി ലഭിച്ചതില്‍ 12 എണ്ണം പരിഹരിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയിലാണ് ഓണ്‍ലൈന്‍ അദാലത്ത് നടന്നത്.
ലഭിച്ച പരാതികളില്‍ 20 എണ്ണം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് അദാലത്തില്‍ പങ്കെടുത്തത്. അക്ഷയകേന്ദ്രങ്ങളിലൂടെ മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഓണ്‍ലൈനായി ഹാജരായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണാന്‍ അവസരം ലഭിച്ചത്.
റേഷന്‍ കാര്‍ഡ് എപിഎല്ലില്‍ നിന്ന് ബിപിഎല്ലിലേക്ക് മാറ്റുന്നത്, വീടും വസ്തുവും ഇല്ല തുടങ്ങിയ പരാതികളാണ് പരിഗണനയ്ക്ക് വന്നത്. അദാലത്തില്‍ എഡിഎം അലക്സ് പി. തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, ഐ.ടി. മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.