മനോജ് പുളിവേലില്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി തണ്ണിത്തോട് ചിറ്റാര്‍ പാതയില്‍ നീലിപ്പിലാവ് വന ഭാഗത്ത് ചെന്നാല്‍ കാണാം അനാസ്ഥ . കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര കേരള സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ പൂര്‍ണ്ണ ലംഘനം . ഉറവിടം അറിയാത്ത കോവിഡ് കേസ്ദിനം പ്രതി കൂടികൊണ്ട് ഇരിക്കുമ്പോള്‍ അതിനു കാരണം ഇതൊക്കെയാകാനും സാധ്യത ഉണ്ട് . തണ്ണിത്തോട് ചിറ്റാർ വനത്തിൽ റോഡ് സൈഡിൽ ഉപയോഗിച്ച് കഴിഞ്ഞ പി പി ഇ കിറ്റും , ഐസൊലേഷൻ ഗൗൺ, ഗ്ലൗസ് ഉൾപ്പെടെ ഉള്ള മാലിന്യം തള്ളിയ നിലയിൽ കിടപ്പുണ്ട്. ഭക്ഷണ അവശിഷ്ടവും ഉള്ളതിനാല്‍ വന്യ മൃഗങ്ങങ്ങളും തെരുവ് നായ്ക്കളും ഇത് കഴിക്കുന്നു . എല്ലാ വിധ മാലിന്യവും തള്ളുവാന്‍ ആണ് വന ഭാഗം ഉപയോഗിക്കുന്നത് .
കര്‍ശന സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട കോവിഡ് സുരക്ഷാ കിറ്റുകള്‍ ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ അണുനാശിനി തളിച്ചശേഷം കത്തിച്ച് കളയണം എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ നിര്‍ദേശം .എന്നാല്‍ കഴിഞ്ഞ ദിവസം ഒരു മാനദണ്ഡവും പാലിക്കാതെ ഇത്തരം മാലിന്യങ്ങള്‍ തള്ളി . ഇത് ഏറെ ഗൌരവപൂര്‍വ്വം കാണേണ്ട വിഷയം ആണ് . ബന്ധപ്പെട്ട ആരോഗ്യവകുപ്പും പഞ്ചായത്തും അടിയന്തിര നടപടി സ്വീകരിക്കണം . വന ഭാഗത്ത് വനം വകുപ്പ് കര്‍ശന പരിശോധനകള്‍ നടത്തുവാന്‍ ബന്ധപ്പെട്ട ഡി എഫ് ഒ നിര്‍ദേശം നല്‍കണം .